ഞങ്ങൾക്ക് വേണം പട്ടയം, ഈ കാത്തിരിപ്പ് എന്ന് അവസാനിക്കും; പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങി മലയാറ്റൂര്‍ വള്ളിയാംകുളം നിവാസികൾ

കാലടി : പട്ടയം ലഭിക്കുന്നതിന് വേണ്ടിയുള്ള വള്ളിയാംകുളം നിവാസികളുടെ കരിച്ചിലും വേദനയും നാം കാണാതെയും കേൾക്കാതെയും പോകരുത് സ്വന്തമായി ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി കാലങ്ങളായി പല ഓഫീസുക ളിലായി വള്ളിയാംകുളം പ്രദേശവാസികള്‍ കയറിയിറങ്ങുന്നു. നിരാഹാര സമര മുള്‍പ്പെടെ നിരവധി സമരങ്ങളും വില്ലേജ്, താലൂക്ക്, കളക്ട്രേറ്റ് എന്നിവിടങ്ങളില്‍ നടത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നീതിയും ലഭിച്ചില്ല എന്നുമാത്രമല്ല പട്ടയം നല്‍കുന്ന തിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ഇപ്പോഴും 35 ൽലധികം നിര്‍ധന കുടുംബങ്ങളാണ് വര്‍ഷങ്ങളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നത്. കൂലി പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവർ കുടുംബം പുലര്‍ത്തി പോരുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ഈ വരുമാനം കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. ഭൂരിഭാഗം വീടുകളും ഷീറ്റും ഓലയുംകൊണ്ട് നിര്‍മ്മിച്ച വീടുകളാണ്. സര്‍ക്കാരില്‍ നിന്നുള്ള സഹായത്തിനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു ലോണോ എടു ക്കുന്നതിനോ, സുരക്ഷിതമായി അന്തിയുറങ്ങുന്നതിന് ,ഒരു വീട് പണിയാനോ പട്ടയം ഇല്ലാത്തതിനാൽ സാധ്യമാകുന്നില്ല മക്കളെ വീട്ടിലിരിത്തി കൂലി പണിക്ക് പോകുന്ന മാതാപിതാക്കള്‍ തിരികെയെത്തുന്നത് വരെ മനസ്സില്‍ ആധിയാണ്. യാതൊരു സുരക്ഷിതത്വമില്ലാത്ത കുടിലുകളിൽ കുഞ്ഞു മക്കളെ ഇരുത്തിയിട്ട് ജോലിക്ക് പോകേണ്ട ഗതികേടിലാണ് ഇവിടെ താമസിക്കുന്നവർ. വന്യമൃഗ ശല്യവും ഇവിടെ രൂക്ഷമാണ്. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പാവപ്പെട്ട ജനങ്ങളുടെ ഈ ദുരിതത്തിന് കാരണം. 15 സെന്റ് വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാന്‍ ഗവണ്‍മെന്റ് ഉത്തരവുള്ളതാണ്. ഉദ്യോഗ സ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടാണ് നടപ്പാക്കാത്തത്. ഇനിയെങ്കിലും ഈ പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം.

Related posts

Leave a Comment