പ്രഭാവർമ്മയ്ക്ക് മലയാറ്റൂർ പുരസ്കാരം

തിരുവനന്തപുരം : ഉപാസന സാംസ്കാരികവേദിയുടെ പതിനഞ്ചാമത് വാർഷികാഘോഷവും മലയാറ്റൂർ പുരസ്കാര വിതരണവും ആദരവും പുസ്തകപ്രകാശനവും വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് എം എൻ ജി അടിയോടി ഹാളിൽ വെച്ച് നടന്നു.സമഗ്ര സംഭാവനയ്ക്ക് പ്രഭാവർമ്മയ്ക്ക് മലയാറ്റൂർ പുരസ്കാരം നൽകി.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. പത്മശ്രീ ഹരീന്ദ്രൻ നായർ, ഡോ എം ആർ തമ്പാൻ, മാറനല്ലൂർ സുധി, ഡോ സിപി ശ്രീകണ്ഠൻ നായർ, ഡോ എഴുമറ്റൂർ രാജരാജവർമ്മ, ഡോ രാജേന്ദ്രൻ പിള്ള, ഇന്ദു കുമാരി, രഞ്ജിത്ത്, മണികണ്ഠൻ മണലൂർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ഡോ അശോക് ഡിക്രൂസിന് നോവലിനും ബി എസ് രാജേഷിന് മാധ്യമ പുരസ്കാരവും ശോഭാ വത്സന് കവിതയ്ക്കും ഇമ്മാനുവൽ അന്തോണിക്ക് ബാലസാഹിത്യത്തിനും ഡോ സജിത്ത് വിഎസിന് ആതുരസേവന രംഗത്തിനും വിഷ്ണു മഹേന്ദ്രന് യുവ വ്യവസായി ക്കും പുരസ്കാരങ്ങൾ മന്ത്രി നൽകി. തുടർന്ന് ആറ് പേരെയും ആദരിച്ചു.

Related posts

Leave a Comment