Connect with us
inner ad

Global

അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Avatar

Published

on

തൃശൂർ: മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Kuwait

‘അജ് പക്’ കാരുണ്യ സഹായങ്ങൾ വിതരണം ചെയ്തു !

Published

on

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു കുടുംബങ്ങളിൽ നിന്നായി 4 പേർക്ക് ധനസഹായം വിതരണം ചെയ്തു. ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയിൽ ഇരു വൃക്കകളും തകരാരിലായി ചികിത്സയിൽ കഴിയുന്ന രോഗിക്കും ചെങ്ങന്നൂർ ബുധനൂർ പഞ്ചായത്തിൽ കൂമ്പള്ളൂർ വീട്ടിൽ വൃക്ക രോഗത്താൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും അവരവരുടെ വീട്ടിൽ എത്തി ‘അജ് പക്’ ഏർപ്പെടുത്തിയ സഹായം കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജീവ്‌ നടുവിലെമുറി, മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രത്നകുമാരി, ബുധനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്പലത മധു, അജ്പാക് വൈസ്പ്രസിഡന്റ് ഷംസു താമരക്കുളം, സെക്രട്ടറി ശശി വലിയകുളങ്ങര അജ്പാക് മുൻ നേതാക്കളായ ജോൺസൺ പാണ്ടനാട്, ജോസ് നൈനാൻ, പൊതു പ്രവർത്തകരായ ഹരി കൂട്ടംപേരൂർ, സുരേഷ് തെക്കേകാട്ടിൽ, അശോക് കുമാർ രവീന്ദ്രൻ, ബിജു വലിയകുളങ്ങര, മിഥുൻ കൃഷ്ണ, പ്രാഹ്ലാദൻ കിഴക്കേക്കാട്ടിൽ, കുട്ടൻ കിഴക്കേകാട്ടിൽ, ഷിബു എന്നിവർ സന്നിഹിതർ ആയിരുന്നു. ആലപ്പുഴ, ചെന്നിത്തല സ്വദേശികളായ രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ധന സഹായവും വിതരണം ചെയ്യുകയുണ്ടായി.

Continue Reading

Featured