Connect with us
inner ad

News

കുവൈത്തിൽ മലയാളിയുവാവ് ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണപ്പെട്ടു.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: തിരുവനന്തപുരം പൌടികോണം സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടിൽ തുളസീദരൻ സൈജു (49) വാണ്‌ വെള്ളിയാഴ്ച രാത്രി ഉറക്കത്തിനിടെ മരണപെട്ടത്. ശനിയാഴ്ച ജോലിക്ക് പോകാൻ എഴുന്നേൽക്കാത്തത് കാരണം കൂടെ താമസിക്കുന്നവർ വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോഴാണ് മരണപെട്ടതായി കൂടെയുള്ളവർ മനസ്സിലാക്കിയത് . ഉടൻതന്നെ പോലീസിൽ റിപ്പോർട്ട് ചെയ്തു. ബോഡി മോർച്ചറിയിലേക്ക് മാറ്റി. അൽ ജഹറ നാഷണൽ ക്‌ളീനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികെയായിരുന്നു. ഭാര്യ ബോബി , മക്കൾ : സ്വാതിഷ്, ശ്വേത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇന്ദിരാജി..മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് പ്രിയങ്കയുടെ ഫ്ളാഷ്ബാക്ക്

Published

on

എറിയാട് : പ്രിയങ്കയുടെ തൊട്ടുമുന്നിൽ മുത്തശ്ശിയുടെ ജീവനുള്ള മുഖം. ആദ്യം അമ്പരപ്പ്. ആശ്ചര്യം. ഒടുവിൽ സ്നേഹത്തോടെ ആശ്ളേഷണം . തെരത്തെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്കാ ഗാന്ധിയെ അപ്രതീക്ഷിതമായി അമ്പരപ്പെടുത്തിയത് എറണാകുളം വെള്ളല സ്വദേശിയായ അജിത ശിവപ്രസാദാണ്.

ഒരു വർഷം മുന്നേ തന്നെ ഇൻസ്റ്റയിലും ഫേസ് ബുക്കിലുമെല്ലാം റീൽസ് ചെയ്യുമായിരുന്നു അജിത. അന്ന് ഒരു വഴിപാടുമായി ബന്ധപ്പെട്ട് മുടി പൂർണ്ണമായും വെട്ടുകയുണ്ടായി. പിന്നീട് മുടി വളർന്നു വരുന്ന ഘട്ടത്തിലാണ് ആളുകൾ കാണാൻ ഇന്ദിര ഗാന്ധിയെ പോലെയുണ്ട് എന്ന് പറയുന്നത്. എല്ലാവരും അതേറ്റ് പറഞ്ഞതോടെ ഇന്ദിര ഗാന്ധിയുടെ ഫിഗറുള്ള റീൽസ് ചെയ്ത് നോക്കി. അത് സോഷ്യൽ മീഡിയയിൽ തരംഗമായി. 5 മാസം മുന്നേ ചെയ്ത ആ റീൽസ് കണ്ടത് 60 ലക്ഷത്തിൽ അധികം ആളുകളാണ്. പിന്നീട് അങ്ങോട്ടുള്ള എല്ലാ റീൽസും സൂപ്പർ ഹിറ്റുകൾ. എങ്കിലും കൂടുതൽ മനസ്സിന് ഇണങ്ങിയതും ഇഷ്ടമായതും ഇന്ദിരയുടേത് തന്നെ എന്ന് അജിതയും പറയുന്നു.ബെന്നി ബഹനാൻ എം പി യുടെ പ്രചാരണാർത്ഥം എറിയാടെത്തിയ പ്രിയങ്കയെ പോലെ തന്നെ അജിതയും ഇന്നലെ ജനക്കൂട്ടത്തിനിടയിൽ സ്റ്റാർ ആയി.കൊച്ചിയിലെ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരൻ ശിവപ്രസാദാണ് ജീവിത പങ്കാളി. ആദിത്ത്, അർജുൻ മക്കളാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു!

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ വെള്ളിയാഴ്ച നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകൾ വിജയിച്ചു. സോക്കർ ലീഗിൽ മലപ്പുറം, കെ ഇ എ കാസർഗോഡ്, എറണാകുളം ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . ഇർഷാദ്, ഇബ്രാഹിം എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ഫോക് കണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് കെ ഇ എ കാസർകോടിനെ പരാജയപ്പെടുത്തി. ഉണ്ണി കൃഷ്ണൻ ആണ് രണ്ട് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ എറണാകുളം ഒരു ഗോളിന് ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി. കുര്യൻ ആണ് വിജയ ഗോൾ നേടിയത്. നാലാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റാഫിയാണ് കോഴിക്കോടിന് വേണ്ടി ഗോൾ നേടിയത്. മത്സരങ്ങൾ വീക്ഷിക്കാൻ കെ ഇ എ കാസർഗോഡ് പ്രതിനിധി ഹമീദ് മധൂർ മുഖ്യാഥിതി ആയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ വസീം നേടിയ ഒരു ഗോളിന് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സുധീഷ് , അഭിനവ് എന്നിവരാണ് ഗോൾ നേടിയത് . ഗാലറിയെ ആവേശത്തിലാക്കിയ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി . എറണാകുളത്തിന് വേണ്ടി അഭിരാം രണ്ടും രാകേഷ് ഒരു ഗോളും നേടി തൃശൂരിന് വേണ്ടി ആസിഫ് രണ്ട് ഗോളുകൾ നേടി നാലാം മത്സരത്തിൽ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് തമ്മിലുള്ള മത്സരംഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മത്സരത്തിൻറെ രണ്ടാം പകുതിയിൽ പാലക്കാടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉണ്ണി കൃഷ്ണൻ (ഫോക് കണ്ണൂർ ) ഷോബി (കുര്യൻ ) ഇർഷാദ് (മലപ്പുറം) സവാദ് (കെ ഡി എൻ എ കോഴിക്കോട് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി സൂരജ് (പാലക്കാട് ), ജാബിർ (മലപ്പുറം), രാകേഷ് (എറണാകുളം), സുധീഷ് (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

Published

on

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം. സ്വർണ വജ്രാഭരണങ്ങളടക്കം ഒരു കോടി രൂപയുടെ മോഷണം നടന്നയതായാണ് കരുതുന്നത്. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിട്ടുള്ളത്. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷണം പോയത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Continue Reading

Featured