Connect with us
48 birthday
top banner (1)

Kerala

ക്രിക്കറ്റിൽ ക്രൊയേഷ്യയിൽ തിളങ്ങി മലയാളി സംഘം

Avatar

Published

on

കൊച്ചി: വിദേശരാജ്യങ്ങളിൽ വിവിധ മേഖലകളിൽ നമ്മുടെ നാടിന് അഭിമാനമായി മാറുന്നവർ ഏറെയാണ്. അത്തരത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു സംഘത്തെ പരിചയപ്പെടാം. ക്രിക്കറ്റിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി ഏറ്റുമുട്ടുന്ന ഒരു സംഘം മലയാളികൾ ഉണ്ട്. ക്രൊയേഷ്യയിൽ നടന്ന യൂറോപ്യൻ ക്രിക്കറ്റ് ലീഗിൽ മികച്ച വിജയം നേടിയ ടീം തുടർ മത്സരങ്ങളെ കാത്തിരിക്കുകയാണ്. ഇനി ഇവരെ കാത്തിരിക്കുന്നത് ഇന്റർനാഷണൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. ഈ ചാമ്പ്യൻഷിപ്പിൽ വിജയം നേടിയാൽ വിവിധ രാഷ്ട്രങ്ങളുടെ ടീമിനുവേണ്ടി മത്സരിക്കുവാൻ കഴിയും. ടീമിനെ നയിക്കുന്നവരിൽ പ്രധാനികളായ നാല് പേരാണ് മലയാളികൾ. അമൽ കൃഷ്ണ, ഹരി, നൈജിൽ, അരുൺ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്രമം; യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

Published

on

കൊല്ലം: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. കൊ​ല്ലം, മ​യ്യ​നാ​ട് സ്വ​ദേ​ശി സാ​ലു (26), പു​ള്ളി​ക്ക​ട വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​നി ല​ക്ഷ്മി (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​വ​ന​വ​ഞ്ചേ​രി പോ​യി​ന്‍റ് മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി മോ​ളി​യു​ടെ മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. മാ​ർ​ക്ക​റ്റി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന മോ​ളി​യു​ടെ സ​മീ​പം വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന കാ​ർ നി​ർ​ത്തി ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​യു​ക​യാ​യി​രു​ന്നു. മു​ള​കു​പൊ​ടി ല​ക്ഷ്‌​മി​യു​ടെ മു​ഖ​ത്തും വീ​ണ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സാ​ലു​വി​നെ​തി​രെ കൊ​ട്ടി​യം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Advertisement
inner ad
Continue Reading

Featured