Connect with us
48 birthday
top banner (1)

National

മലയാളി വിദ്യാര്‍ഥിനി ഖരഗ്പുര്‍ ഐ.ഐ ടിയില്‍ മരിച്ച നിലയില്‍

Avatar

Published

on

കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഏവൂര്‍ സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രീമിയര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബയോസയന്‍സ് ആന്റ്് ബയോടെക്നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ദേവിക. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഖരഗ്പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

ഇത് ആത്മഹത്യയാണോ മറ്റെന്തെങ്കിലും കേസാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ സരോജിനി നായിഡു-ഇന്ദിരാഗാന്ധി ഹോസ്റ്റല്‍ പരിസരത്ത് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ദുരൂഹ സാഹചര്യത്തില്‍ മരണം സംഭവിക്കുന്നത്.

Advertisement
inner ad

സംഭവം നടന്ന ഉടനെ കാമ്പസ് സെക്യൂരിറ്റിയും മെഡിക്കല്‍ ടീമും സ്ഥലത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആത്മഹത്യക്ക് തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

അർജുനായി തിരച്ചിൽ ഊർജ്ജിതം; മഴ വെല്ലുവിളിയാകുന്നു

Published

on

ബംഗളുരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായി തിരച്ചിൽ ഊർജ്ജിതം. ജിപിഎസ് സിഗ്നൽ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് നടത്തുന്ന പരിശോധന പുരോഗമിച്ചുവരികയാണ്. തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവിൽ ഉണ്ട്. അർജുനും ലോറിയും മണ്ണിനടിയിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുൻ്റെ രണ്ടാമത്തെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ വീണ്ടും റിംഗ് ചെയ്തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.

അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.മണ്ണിടിച്ചിലിൽ 15 പേരെയാണ് കാണാതായത്. ഇതിൽ 7 പേരുടെ മൃതദേഹം
കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.

Advertisement
inner ad
Continue Reading

National

പുഴയില്‍ അര്‍ജുന്റെ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു

Published

on

ബംഗളൂരു: ഉത്തര കന്നഡയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറിയില്ലെന്ന് നേവി സ്ഥിരീകരിച്ചു.

നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ലോറി പുഴയില്‍ വീണിട്ടുണ്ടെങ്കില്‍ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ കരയ്ക്ക് കയറി.

Advertisement
inner ad

ഇനി കര കേന്ദ്രീകരിച്ച് മാത്രമാകും രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്നാണ് നിഗമനം. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോറി ഇവിടെയുണ്ടോ എന്ന് പരിശോധിക്കും.രണ്ട് ഭാഗത്തുനിന്നും മണ്ണ് നീക്കിയും പരിശോധന നടത്തും. ദേശീയ ദുരന്ത നിവാരണ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

National

വിൻഡ് ഷീൽഡിൽ ഫാസ്ടാ​ഗില്ലെങ്കിൽ ഇനി ഇരട്ടി ടോൾ ഈടാക്കുമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ ഭാഗത്ത് വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഘടിപ്പിക്കാതെ ടോൾ പാതയിൽ പ്രവേശിക്കുന്നവരിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണിത്.

ഇരട്ടി ടോളിനൊപ്പം വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. മുൻവശത്തെ വിൻഡ്‌ഷീൽഡിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടോൾ ഈടാക്കുന്നതിന് എല്ലാ ടോൾ ഫീസ് കളക്ഷൻ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർ​ഗനിർദേശങ്ങളും എൻഎച്ച്എഐ പുറപ്പെടുവിച്ചു.

Advertisement
inner ad
Continue Reading

Featured