Business
ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ നിയമിതനായി

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ നിയമിതനായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടറായിരുന്ന സുഹാസിനിയുടെയും മകനാണ് സജിത് ശിവാനന്ദൻ.
എ ഐ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്ഗനൈസേഷന്, അഫിള്‍, ഗൂഗിള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Business
എടക്കുന്ന് ശിശുഭവന് മാരുതി ഈക്കോ സംഭാവന നല്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: സി എസ് ആര് പദ്ധതിയുടെ ഭാഗമായി അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക് മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു.സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്ഗ്രഗേഷന് ഓഫ് സിസ്റ്റേഴ്സ് ഓഫ് നസറെത്തിന്റെ (സി എസ് എന്‍ ) സഹോദര സ്ഥാപനമാണ് ശിശുഭവന്.ഫെഡറല്‍ ബാങ്ക് ആലുവ റീജിയണല്‍ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ആഷ്ലിയ്ക്കു കൈമാറി. ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖാ മാനേജര്‍ അരുണ്‍ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Business
സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധിപേര്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നല്‍കിയാലേ പവന് സ്വര്‍ണാഭരണം വാങ്ങാനാകൂ.
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന് വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവന് വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.
Business
റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login