കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ചരിത്ര മെഡൽ നേട്ടവുമായി മലയാളിതാരം ശ്രീശങ്കർ

ബർമിങ്ങാം:കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം എം.ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടനാകുന്നത്.8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. സ്വർണമെഡൽ നേടിയ ബഹമാസ് ലഖ്വൻ നയൺ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും അദ്ദേഹം രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം കണ്ടെത്താനായതാണ് ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്. നാലാം ശ്രമത്തിൽ അതിനേക്കാൾ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും അത് ഫൗളായി.

Related posts

Leave a Comment