ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണിടിച്ചിലില്‍ ;മലയാളി ജവാന് വീരമൃത്യു

മാവേലിക്കര: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ജവാന് വീരമൃത്യു.
ഉത്തരാഖണ്ഡ് ഗ്രഫ് (ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥന്‍ ബി ബിജുവാണ് (42) മരിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്ബതികളുടെ മകനാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടാണ് മരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ബിജുവിന്റെ സഹോദരന്‍ സജി മിസോറമില്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രഞ്ജിനി. ഏകമകള്‍ അപര്‍ണ.

Related posts

Leave a Comment