മലയാളി സംവിധായിക റിന്റു തോമസിന്റെ ‘റൈറ്റിങ് വിത്ത് ഫയര്‍’ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം

ലോസ് ആഞ്ജലിസ്: ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ ഇത്തവണ ഓസ്‌കറില്‍ മാറ്റുരയ്ക്കുന്നു. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേർന്നാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’ ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്.ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചലച്ചിത്രങ്ങളുടെ പട്ടികയില്‍ 12 നാമനിര്‍ദേശങ്ങളുമായി ‘പവര്‍ ഓഫ് ദ ഡോഗാ’ണ് മുന്നില്‍. ന്യൂസീലന്‍ഡുകാരി ജെയ്ന്‍ ചാംപ്യനാണ് ‘ ‘പവര്‍ ഓഫ് ദ ഡോഗി’ന്റെ സംവിധായിക. മികച്ച ചിത്രം, സംവിധാനം, നടന്‍, സഹനടീനടന്‍മാര്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള നാമനിര്‍ദേശമാണ് ബെനെഡിക്ട് കുംബെര്‍ബാച്ച് നായകനായ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.ഡ്യൂണ്‍ (10 നാമനിര്‍ദേശം), വെസ്റ്റ് സൈഡ് സ്‌റ്റോറി (ഏഴ്), ബെല്‍ഫാസ്റ്റ് (ഏഴ്), കിങ് റിച്ചാര്‍ഡ് (ആറ്) എന്നിവയാണ് കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച മറ്‌റുചിത്രങ്ങള്‍. ആഫ്രോഅമേരിക്കന്‍വംശജരായ വില്‍ സ്മിത്തും ഡെന്‍സെല്‍ വാഷിങ്ടണുമുള്‍പ്പെടെയുള്ള വന്‍ താരങ്ങള്‍ മികച്ച നടനാകാനുള്ള മത്സരത്തിനുണ്ട്.

Related posts

Leave a Comment