ജമ്മു‍ കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളി വൈശാഖും

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികരിൽ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ എച്ച്‌. വൈശാഖ് ആണ് വീരമൃത്യു വരിച്ചത്. 24 വയസ്സായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലെത്തും. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് കാരനുമാണ്.പൂഞ്ച് ജില്ലയിലെ സുരാൻഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പിനെ തുടർന്നാണ് സൈന്യം ഇവിടെ പ്രതിരോധവും ആയുധങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലും ഒന്നിച്ചു നടത്തുന്ന കാസോ ഓപ്പറേഷൻ തിങ്കളാഴ്ച രാവിലെ നടത്തിയത്. തിരച്ചിലിനിടയിൽ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ജമ്മുവിലെ പതിരോധ വകുപ്പ് പി ആർ ഒ ലഫ്റ്റനൻറ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

Related posts

Leave a Comment