മലയാളി സംരംഭകരുടെ ” മര്‍സ ” ഹൈപ്പര്‍മാര്‍ക്കറ്റ് നാലാമത് ശാഖ ഹസം മർകിയ ജെ മാളില്‍ 23 ന്

ഖത്തറിലെമലയാളി സംരംഭകരുടെ  പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ തങ്ങളുടെ പുതിയ ബ്രാന്റായ മര്‍സ (MARZA) ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന് സമര്‍പ്പിക്കുന്നു. ഹസം മര്‍ഖിയയിലെ ജെ മാളില്‍ 23  ന് ശനിയാഴ്ച  മൂന്നുമണി മുതൽ  ഹൈപ്പർമാർക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്ന്  അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു..  ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് പ്രമുഖരും ഗവണ്‍മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. ഹസം അല്‍ മര്‍ഖിയയില്‍ തുറക്കപ്പെടുന്നത് മര്‍സ (MARZA) ബ്രാന്‍ഡിന്റെ ഖത്തറിലെ നാലാമത് റീട്ടെയില്‍ ഔട്ട്‌ലറ്റായിരിക്കും. ഖത്തറില്‍ ഉടന്‍ തന്നെ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും, അഞ്ച്  എക്സ്പ്രസ്സ് സ്റ്റോറുകളും കൂടി മര്‍സ (MARZA) യുടെ ബ്രാന്‍ഡില്‍ തുറക്കപ്പെടുമെന്ന് ജാഫർ കണ്ണോത്   പറഞ്ഞു
അല്‍ റഹീബ് ഗ്രൂപ്പിന്റെ ഖത്തറിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടക്ക് പാര്‍ക്ക് ആന്‍ഡ് ഷോപ്പ് മേഖലയിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായി മാറിയിട്ടുണ്ട്., ആ വിജയഗാഥക്ക് പിന്നാലെ കമ്പനി റീട്ടെയില്‍ ശ്യംഖല മര്‍സ (MARZA) എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിുന്നു എന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു  .
അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത് 1985ല്‍ സൂഖ് ജാബറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ന് അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്‌ലറ്റുകള്‍, ഫര്‍ണിച്ചര്‍ ഡിസ്ട്രിബ്യൂഷന്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.,
  ജെ മാള്‍ മര്‍സ ജനറൽ മാനേജർ  ഷാഫി ബിൻ ഹംസ  .
  മര്‍സ (MARZA)-ഐന്‍ ഖാലിദ് മാനേജർ ഷംസീര്‍ ഖാന്‍ ,ഗ്രൂപ്പ് ബയിംഗ് മാനേജര്‍ നിസാര്‍ കപ്പിക്കണ്ടി ,ഫിനാന്‍സ് മാനേജര്‍ ഷഹീര്‍ സി പി ,റീട്ടെയില്‍ കണ്‍സള്‍ട്ടന്റ് അബൂ നവാസ്  എന്നിവരും   ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പായില്‍ നടന്ന വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു .

Related posts

Leave a Comment