മലയാള ഭാഷയെ അപമാനിച്ചതില്‍ പ്രതിഷേധം

പൊന്നാനി: മലയാളത്തെ മലയാള ഭാഷയെ പാര്‍ലിമെന്റ് റിസേര്‍ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമായി പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്ന പരിപാടിയില്‍ നിന്ന് മലയാളത്തെ അപമാനിച്ചുകൊണ്ട് ഒഴിവാക്കിയ രാഷ്ട്രീയഫാസിസത്തിനെതിരെ കെപിസിസി സംസ്‌കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളം ഹൈവേയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.നിയോജകമണ്ഡലം ചെയര്‍മാന്‍ ശബരീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രണവം പ്രസാദ് ഉല്‍ഘാടനം ചെയ്തു.ആലംകോട് മണ്ഡലംകോണ്‍ഗ്രസ് പ്രസിഡന്റ് പി ടി കാദര്‍ മുഖ്യപ്രഭാഷണം നടത്തി.രഞ്ജിത്ത്‌പൊന്നാനി,വി കെ സെയ്താലി,ഷരീഫ് മാസ്റ്റര്‍,അറ് സുജീര്‍ഖാന്‍,സുബൈര്‍ ഉദിനിപറമ്പ,ഷംസുദീന്‍ ആലംകോട് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment