Connect with us
48 birthday
top banner (1)

Education

ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കി; കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സി ബി എസ് ഇ സിലബസ് നടപ്പാക്കും

Avatar

Published

on


ലക്ഷദ്വീപ്: അടുത്ത അധ്യയന വര്‍ഷം മുതല്‍ സി ബി എസ് ഇ സിലബസിലേക്ക് മാറാനാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം. ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സി ബി എസ് ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. അതേസമയം നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവിലെ വിശദീകരണം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

സര്‍വകലാശാലകളില്‍ ഇനിമുതൽ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

Published

on

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് സമാനമായി രാജ്യത്തെ സർവകലാശാലകളിൽ വർഷത്തിൽ രണ്ടുതവണ പ്രവേശന നടപടികൾ നടത്താൻ യുജിസി തയ്യാറാകുന്നു.അധ്യയന വർഷത്തിൽ, അതായത് ജൂലൈ-ഓഗസ്റ്റ്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടത്താൻ സർവകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. ഈ അധ്യയന വർഷം (2024-25) തന്നെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുമതി നൽകുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.വർഷത്തിൽ രണ്ടുതവണ പ്രവേശനം നൽകാനായാൽ, ബോർഡ് ഫലപ്രഖ്യാപനത്തിലെ കാലതാമസമോ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ മൂലം പ്രവേശനം നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് ജഗദീഷ് കുമാർ പറഞ്ഞു.ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരില്ല. വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും.

Continue Reading

Delhi

നീറ്റ് പരീക്ഷ വിവാദം; കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എന്‍ടിഎയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങള്‍ തേടിയിരിക്കുകയാണ്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എന്‍ടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എന്‍ടിഎ വിശദീകരിച്ചിരുന്നു.
നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു
അതേസമയം, നീറ്റ് പരീക്ഷ വിവാദത്തില്‍ എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതില്‍ അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.

Advertisement
inner ad

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എന്‍ടിഎ വ്യക്തമാക്കുന്നത്.
ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും ഒരു പരീക്ഷയുടെയും പേപ്പര്‍ ചോരാതെ നോക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായതെന്നും പരീക്ഷാ ഫലവും അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Advertisement
inner ad
Continue Reading

Education

KEAM എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തുടക്കം

Published

on

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്കു (കീം 2024) തുടക്കമായി. കേരളത്തിലും ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി 14049 വിദ്യാർഥികളാണ് ഇന്നലെ പരീക്ഷയെഴുതിയത്. ഇന്നു മുതൽ ദുബായിലും പരീക്ഷ ആരംഭിക്കും.

Advertisement
inner ad

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്കാണ് ഇന്നും പരീക്ഷ നടക്കുക. 7, 8, 9 തീയതികളിൽ എൻജിനീയറിങ് കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർക്കും 10 ന് ഫാർമസി കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർക്കും പരീക്ഷ നടക്കും. ഇന്നു മുതൽ 9 വരെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ. പരീക്ഷ എഴുതുന്നവർ ഉച്ചയ്ക്കു 1:30 നു മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 10 ന് വൈകിട്ട് 3:30 മുതൽ 5 വരെയാണ് പരീക്ഷ. പരീക്ഷ എഴുതുന്നവർ 3 ന് മുൻപ് റിപ്പോർട്ട് ചെയ്യണം.

Advertisement
inner ad
Continue Reading

Featured