Entertainment
കണ്ണന്റെ കയ്യും പിടിച്ചു ചക്കി; വിവാഹ നിശ്ചയ വേളയിൽ തിളങ്ങി മാളവിക ജയറാം
മലയാളത്തിന്റെ പ്രിയപെട്ട താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ഇരുവരെയും ഏറ്റെടുത്തകൊണ്ട് ആരാധകർ.കുറച്ചു നാൾമുന്നെയാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരിണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.
ഈ അടുത്ത് സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മാളവിക തന്റെ പങ്കാളിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ
പങ്കാളിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നില്ല. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.
Cinema
‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ : കാമറയ്ക്കു പിന്നിലെ ജീവിതം ആരാധകരിലേയ്ക്ക്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ പതിനെട്ടിന് ‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്‍’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ ആവേശകരമായ ജീവിതമാണ് ആരാധകര്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്നത്.
അധികമാര്‍ക്കും അറിയാത്ത, തീര്‍ത്തും സ്വകാര്യമായ നയന്‍താരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സിനിമയിലെ താരമെന്നതിനപ്പുറം മകള്‍, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക് അടുത്തറിയാം.
ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്‌നേഷ് വിവാഹം.വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്‌നേശിനും നെറ്റ്ഫ്‌ലിക്‌സ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Business
ദീപാവലി സ്‌പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ
ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്‌പെഷ്യല്‍ ലഡു വൈറലാകുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവര്‍ക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം.
മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി,ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.
ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 07 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ
Entertainment
നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി
ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങൾ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും കസ്‌ജിജ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണ് ഇത്. രണ്ട് മക്കളുണ്ട്. മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured1 week ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login