മലർവാടി ലിറ്റിൽ സ്കോളർ ഖത്തർ വിജയികളെ ആദരിച്ചു

ദോഹ : ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി ടീൻ ഇന്ത്യ ‘ഗ്ലോബൽ ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവത്തിെൻറ രണ്ടാം ഘട്ടത്തിൽ ഖത്തറിൽ നിന്ന് മികവ് പുലർത്തിയ പ്രതിഭകളെ മലർവാടി ബാലസംഘം ഖത്തർ ഘടകം സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു.
ഖത്തറിൽ നിന്ന് ഒന്നാം സ്ഥാനത്തോടെ ലിറ്റിൽ സ്കോളേഴ്‌സ്‌ മെഗാ ഫൈനലിലേക്ക് അർഹത നേടിയ ഷഹം സഹ്‌റാൻ (എൽ. പി. വിഭാഗം) ഫഹീം മുഹമ്മദ് ഷബീർ (യു.പി. വിഭാഗം) ബാരിസ് ഹുസൈൻ, ഫഹീം മുഹമ്മദ് ബഷീർ (രണ്ട്‌ പേരും ഹൈ സ്‌കൂൾ വിഭാഗം) എന്നിവർ ഉൾപ്പെടെ 27 പേരേയാണ് ആദരിച്ചത്.
മറ്റു വിജയികൾ: ആലിൻ അബ്ദുൽ റഹിമാൻ, യൂസുസ് ഇസ്‌ലാം, സിയ ഫാത്തിമ, ആമിൻ ഹസ്സൻ,ആധൻ സൈനബ്, ഹാനിയ ഫാത്തിമ, റിദ ഫാത്തിമ (എൽ.പി). ലാമിയ ഷബീർ, നസ്‌റീൻ നജീം, അംന അഷ്‌റഫ് (യു.പി), അദീം ശിഹാബുദ്ധീൻ, അഫീഫ ജബീൻ, അഫ്‌നാൻ, ഇൻസാഫ് അഹ്സാൻ, ഇർഫാൻ അഹ്‌മദ്‌, സ്വാലിഹ് സുബുൽ, ഫഹീം അഹമ്മദ്, ഫിദ ഷിയാസ്, ഹംദാൻ യൂസഫ്, മെഹ്‌റിൻ നജീം, നബീൽ അഹമ്മദ്, നാദിയ ഫസൽ മുഹമ്മദ്, സുഹ ഫാത്തിമ (ഹൈ സ്‌കൂൾ).
മലർവാടി  ഖത്തർ രക്ഷാധികാരിയും സി.ഐ.സി. കൂടിയാലോചനാ സമിതി അംഗവുമായ നഫീസത്തു ബീവി അധ്യക്ഷത വഹിച്ചു.  സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴ്‌ശ്ശേരി, വുമൺ ഇന്ത്യ പ്രസിഡന്റ് നഹ്‌യാ ബീവി, സി. ഐ. സി. ദോഹ സോണൽ പ്രസിഡന്റ് ബഷീർ അഹമ്മദ് എന്നിവർ സംബന്ധിച്ചു. മലർവാടി ലിറ്റിൽ സ്കോളർ ഖത്തർ ജനറൽ കൺവീനർ അബ്ദുൽ ജലീൽ എം എം പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

Leave a Comment