Connect with us
48 birthday
top banner (1)

Business

മലപ്പുറത്തെ ഏറ്റവും വലിയ മാൾ: ഹൈലൈറ്റ് മാൾ നിലമ്പൂരിൽ ഉയരുന്നു

Avatar

Published

on

മലപ്പുറം: കേരളത്തിലെ ആദ്യ ഷോപ്പിംങ്‌മാളായ ‘ഫോക്കസ് മാൾ’ സ്ഥാപിച്ചതിലൂടെ റീട്ടെയിൽ വിപ്ലവത്തിന് തുടക്കമിട്ട ഹൈലൈറ്റ് ഗ്രൂപ്പ് നിലമ്പൂരിലും എത്തുന്നു. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരിൽ ഉയരുന്നത്.
ഫോക്കസ് മാളിന് ശേഷം കോഴിക്കോട് ഹൈലൈറ്റ് മാൾ സ്ഥാപിക്കുകയും, രാജ്യാന്തര ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ഹൈലൈറ്റിന് സാധിച്ചു. തുടർന്ന് ഹൈലൈറ്റ് മാൾ തൃശൂർ, ഹൈലൈറ്റ് കൺട്രിസൈഡ് ചെമ്മാട്, ഹൈലൈറ്റ് സെന്റർ മണ്ണാർക്കാട്, ഹൈലൈറ്റ് ബൊലെവാഡ് കൊച്ചി തുടങ്ങിയ പദ്ധതികൾക്ക് ശേഷം ഹൈലൈറ്റ് നടപ്പിലാക്കുന്ന ഏഴാമത്തെ റീട്ടെയിൽ സംരംഭമാണ്, ഹൈലൈറ്റ് സെന്റർ നിലമ്പൂർ.

നിലമ്പൂർ ഹൈലൈറ്റ് സെന്റർ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് നടക്കും. 8.65 ഏക്കറിലാണ് ജില്ലയിലെ വലിയ മാൾ നിലമ്പൂരിൽ ഉയരുന്നത്. 7.15 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലുള്ള ഹൈലൈറ്റ് സെന്റിൽ 45,000 ചതുരശ്രയടിയിൽ ഹൈപ്പർ മാർക്കറ്റ്, അഞ്ച് സ്ക്രീനുകളുമായി പലാക്സി സിനിമാസ്, 30,000 ചതുരശ്രയടിയിൽ വിശാലമായ എന്റർടെയ്ൻമെന്റ് സോൺ, 1500 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. 850ത്തോളം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും മാളിൽ ഒരുങ്ങുന്നുണ്ട്. ഊട്ടി, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന മൊബിലിറ്റി ഹബ്ബാണ് നിലമ്പൂർ എന്ന പ്രത്യേകതയും ഹൈലൈറ്റ് സെന്ററിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

Advertisement
inner ad

അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈലൈറ്റ് ഗ്രൂപ്പ് മാൾ പദ്ധതികൾ നടപ്പിലാക്കുന്നത്. വലിയ നഗരങ്ങൾ, ഇടത്തരം നഗരങ്ങൾ, ചെറുപട്ടണങ്ങൾ, എന്നിങ്ങനെ തരംതിരിച്ചാണ് മാളുകൾ നിർമ്മിക്കുന്നത്. നിലമ്പൂർ ഉൾപ്പടെയുള്ള ഇടത്തരം നഗരങ്ങളിൽ ‘ഹൈലൈറ്റ് സെന്റർ’ എന്ന പേരിലും, ചെമ്മാട് ഉൾപ്പടെയുള്ള ചെറുപട്ടണങ്ങളിൽ ‘ഹൈലൈറ്റ് കൺട്രിസൈഡ്’ എന്ന പേരിലും വ്യാപാര സമുച്ചയങ്ങൾ ഉയരും. ചെമ്മാടിൽ ‘ഹൈലൈറ്റ് കൺട്രിസൈഡിന്റെ’ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ഇന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സംസ്ഥാനത്തുടനീളം ഷോപ്പിംഗ് മാളുകളും, മൾട്ടി-പ്ലെക്സ്സുകളും സ്ഥാപിക്കുന്ന വമ്പൻ പദ്ധതിയുടെ ഭാഗമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എപിക് (EPIQ) ഫോർമാറ്റിൽ ദൃശ്യവിസ്മയങ്ങളുമായി ഗ്രൂപ്പിന്റെ പലാക്സി സിനിമാസ് മൾട്ടിപ്ലെക്സ് തീയറ്ററും മാളുകളുടെ പ്രധാന സവിശേഷതയാകും. ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന സംസ്ഥാനത്തെ മികച്ച ഷോപ്പിംഗ് മാളാണ് കോഴിക്കോട് ഹൈലൈറ്റ് മാൾ. വിവിധ ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, വിശാലമായ ഫുഡ്കോർട്ട്, പലാക്സി സിനിമാസ് മൾട്ടി-പ്ലെക്സ് തീയറ്റർ തുടങ്ങിയവ മാളിന്റെ പ്രത്യേകതകളാണ്.

Advertisement
inner ad

സംസ്ഥാനത്തെ ടിയർ രണ്ട്, ടിയർ മൂന്ന് നഗരങ്ങളിൽ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവമാകും ഉപഭോക്താക്കൾക്ക് ലഭിക്കുക. സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് പുറമെ ഗ്ലോബൽ- ഇന്ത്യൻ ലൈഫ് സ്റ്റൈൽ ബ്രാൻഡുകൾ ഇനി നിലമ്പൂരിന്റെയും ഭാഗമാകുമെന്നും ചെയർമാൻ പി. സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂരിലും ഹൈലൈറ്റ് മാൾ ഉടൻ പ്രവർത്തനം ആരംഭിക്കും. തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ മാളാകും ഹൈലൈറ്റിന്റേത്. തൃശൂരിലെ പ്രധാന വാണിജ്യ നഗരമായ കുട്ടനെല്ലൂരിൽ എൻ എച്ച് 47-നും, എസ് എച്ച് 22-നും ഇടയിലാണ് ഹൈലൈറ്റ് മാൾ. ലുലു ഹൈപ്പർ മാർക്കറ്റ്, ഇന്ത്യൻ ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ, നൂറിലധികം രാജ്യാന്തര ബ്രാൻഡുകളുടെ സ്റ്റോറുകൾ, പലാക്സി സിനിമാസ്, വിശാലമായ ഫുഡ്കോർട്ട് എന്നിവ മാളിന്റെ മറ്റ് പ്രധാന ആകർഷണങ്ങളാകും.
കൂടാതെ കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ ‘ഹൈലൈറ്റ് ബൊലെവാഡ്’ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഐലൻഡിൽ ഹൈലൈറ്റിന്റെ വാട്ടർഫ്രണ്ട് ഷോപ്പിംഗ് സോൺ ഒരുങ്ങുന്നത്.

Advertisement
inner ad

ദക്ഷിണേന്ത്യയിലെ വലിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകളിലൊന്നായ ‘ഹൈലൈറ്റ് സിറ്റി’ കോഴിക്കോട് അവതരിപ്പിച്ചതും ഹൈലൈറ്റാണ്. ഹൈലൈറ്റ് തുടക്കം മുതൽ തന്നെ റെസിഡൻഷ്യൽ, കമേർഷ്യൽ, റീട്ടെയിൽ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനി എന്നതിലുപരി ‘മിക്സ്ഡ് യൂസ് ഡവലപ്പറായി’ ഹൈലൈറ്റ് ഗ്രൂപ്പ് വളർന്നു കൊണ്ടിരിക്കുന്നു.
ഹൈലൈറ്റിന്റെ ജിസിസി – ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഓപ്പറേഷനുകൾ നടക്കുന്നത് ബുർജ് ഖലീഫയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ്.

മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് അർബൻ സിഇഒ മുഹമ്മദ് ഫവാസ്, ഗ്രൂപ്പ്, ഡയറക്ടർ നിമ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad

Advertisement
inner ad

Advertisement
inner ad

Business

അനക്കമില്ലാതെ സ്വർണവില; പവന് 56,920 രൂപ

Published

on

സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,920 രൂപയും ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണ വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണ നിരക്കിനെയും ബാധിക്കുന്നുണ്ട്. 18 കാരറ്റ് സ്വർണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5875 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളി വില ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Business

റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു

Published

on

തൃശൂർ, കേരളം: ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സംയുക്ത സംരംഭമായ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സ് 2024 ഡിസംബർ 6ന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും, കൂടാതെ പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ലഭ്യമാണ്.

Advertisement
inner ad

നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ നിന്നും പ്രധാന വാണിജ്യ മേഖലകളിലേക്കും, കൊച്ചി സേലം ഹൈവേയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഗുരുവായൂർ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ, പ്രശസ്ത ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്കും തൃശൂരിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലാണ് റാഡിസൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് തൃശ്ശൂരിലേക്ക് റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ടുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ നൽകാനുള്ള ജോസ് ആലുക്കാസിൻ്റെ പ്രതിബദ്ധതയാണ് ഈ ഹോട്ടൽ പ്രതിഫലിപ്പിക്കുന്നത്,” ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

Advertisement
inner ad

ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കേന്ദ്രമായ തൃശൂരിൽ വൈവിധ്യമാർന്ന വ്യവസായങ്ങളും വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. റാഡിസണിൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവൻ്റുകൾ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പോലെയുള്ള ആഗോള പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണം ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് . തൃശ്ശൂരിലെ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സിലെ ഞങ്ങളുടെ അതിഥികൾക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഇതര യാത്രാ ക്രമീകരണങ്ങളും ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു. “ റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പ്രതികരിച്ചു.

Advertisement
inner ad

പി ബാലചന്ദ്രൻ, എം.എൽ.എ തൃശൂർ, ടി എസ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി, ജോസ് ആലുക്ക,ചെയർമാൻ,ജോസ് ആലുക്കാസ് ഗ്രൂപ്പ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്മാരായ വർഗീസ്‌ ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ്, നിഖിൽ ശർമ്മ, മാനേജിംഗ് ഡയറക്ടർ & ഏരിയ സീനിയർ വൈസ് പ്രസിഡന്റ്, റാഡിസൺ ഗ്രൂപ്പ് , സഞ്ജയ് കൗശിക്, സീനിയർ റീജിയണൽ ഡയറക്ടർ ഓപ്പറേഷൻസ്, റാഡിസൺ ഗ്രൂപ്പ്, സിദ്ധാർഥ് ഗുപ്ത, കോ- ഫൗൻഡർ & സി.ഇ.ഒ ട്രീബോ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

Published

on


ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.

സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കില്‍ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നത് ആര്‍ബിഐ പ്രത്യേകം എടുത്തുപറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികള്‍ നിറഞ്ഞതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Advertisement
inner ad

2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured