മലപ്പുറത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കരപ്പറമ്പ് രാമപുരം പടിയിൽ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിശ (70)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ സ്വന്തം വീട്ടിൽ കഴിയുന്ന ആയിശ രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്.പേരക്കുട്ടികൾ എത്തിയാണ് ആയിശയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 മണിയോടെ പേരക്കുട്ടികളെത്തിയെങ്കിലും വീട്ടിൽ നിന്നും പ്രതികരണം ഉണ്ടായില്ല. തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ബാത് റൂമിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത് കാരണം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment