മലപ്പുറം ജില്ലാ അസോസിയേഷൻ ഈദ്-ഓണം സംഗമം ഒക്ടോബർ 7ന്

കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ ഈദ്-ഓണം സംഗമം  ‘ഈണം 2022’  ഒക്ടോബർ 7ന് മംഗഫ് അൽ നജദ് സ്‌കൂളിൽ വിപുലമായ ആഘോഷങ്ങളോട് നടക്കും.ഇത് സംബന്ധിച്ച ഔപചാരികമായ ഫ്ലയർ  പ്രകാശനം  ഇക്കഴിഞ്ഞ ദിവസം ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.മലപ്പുറം ജില്ലാ അസ്സോസിയേഷൻ – MAK  മുഖ്യ രക്ഷാധികാരി ശ്രീ ഷറഫുദ്ധീൻ കണ്ണേത്തിന്റെ സാനിധ്യത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് ശ്രീ അഫ്സൽ ഖാൻ, ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ്‌ സ്റ്റഫ് ഉടമ ശ്രീ മുസ്തഫ ഉണ്ണിയാലുക്കൽ എന്നിവർ ചേർന്ന്  നിർവഹിച്ചു.
‘മാക് ‘ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, രക്ഷാധികാരികളായ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ, വനിതാവേദി ചെയർപേഴ്സൺ സലീന റിയാസ് എന്നിവരെ കൂടാതെ മറ്റു സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടിവ്‌ അംഗങ്ങളും പങ്കെടുത്തു.

Related posts

Leave a Comment