30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ച മലപ്പുറത്തെ സിപിഎം നേതാവ് പിടിയിൽ

മലപ്പുറം : വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭാ അംഗവുമായിരുന്ന കെ.വി.ശശികുമാറിനെയാണു കസ്റ്റഡിയിലെടുത്തത്. 50 ലധികം പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനു പിന്നാലെയാണു പിടികൂടിയത്.സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം ഇയാൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു പിന്നാലെയാണു പരാതി ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, വനിത ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ മാർച്ചും നടത്തി.

Related posts

Leave a Comment