മലപ്പുറത്തെ വാക്‌സിന്‍ ദൗത്യം പൂര്‍ണ്ണ വിജയത്തിലേക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം തരംഗ സമയത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം നടത്തി ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനം നടത്തിയ നഗരസഭയുടെ ടി.പി.ആര്‍ നിരക്ക് 4.76 ആണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം നഗരസഭ നടത്തിയ നൂതന പദ്ധതികള്‍ മറ്റ് തദ്ധേശ സ്ഥാപനങ്ങളുടെയും, ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രശംസക്ക് അര്‍ഹമായിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ ഉയര്‍ന്ന ടെസ്റ്റ പോസിറ്റീവിറ്റി നിരക്കുണ്ടായിരുന്ന നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളിലും വാക്‌സിനേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം ടി.പി.ആര്‍ നിരക്ക് കുറക്കാനായി. തുടര്‍ന്ന് വിവിധ മേഖലകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഭിന്ന ശേഷിക്കാര്‍ക്കും, കിടപ്പിലായ രോഗികള്‍ക്കും, പ്രവാസികള്‍ക്കും, വ്യാപാരികള്‍ക്കും, ഹോട്ടല്‍ ജീവനക്കാര്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനു ശേഷം കേരളത്തിനകത്തും, പുറത്തും പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ഇന്ന് രജിസ്‌ത്രേഷന്‍ ക്യാമ്പ് നടത്തി. തൊട്ടടുത്ത ദിവസം തന്നെ വാക്‌സിനേഷന്‍ നടത്തും.നഗരസഭ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാര്‍ത്ഥി വാക്‌സിനേഷന്‍ രജിസ്‌ത്രേഷന്‍ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി ഉല്‍ഘാടനം ചെയ്തു.വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.സക്കീര്‍ ഹുസൈന്‍,സിദ്ധീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ സി.സുരേഷ് മാസ്റ്റര്‍, പരി അബ്ദുല്‍ ഹമീദ്, മഹമൂദ് കോതേങ്ങല്‍, ശിഹാബ് മൊടയങ്ങാടന്‍, സജീര്‍ കളപ്പാടന്‍, കെ.വി.ശശി മാസ്റ്റര്‍, സി.കെ.സഹീര്‍, എ.പി.ശിഹാബ്, സുഹൈല്‍ ഇടവഴിക്കല്‍, പി.എസ്.എ. ശബീര്‍, നഗരസഭ സുപ്രണ്ട് നാസര്‍ വലിയാട്ടില്‍ പങ്കെടുത്തു.

Related posts

Leave a Comment