മലാല യൂസഫ്‌സായ് വിവാഹിതയായി, വരന്‍ അസ്സര്‍ മാലിക്ക്

ലണ്ടൻ: സാമൂഹ്യ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി.പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍. മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പങ്കുവച്ചത്.ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’, വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മലാല ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിഷേധിക്കുന്നതിനെതിരെ പോരാടിയതിനെ തുടര്‍ന്ന് താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് മലാല. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. 2014ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

Related posts

Leave a Comment