വിവാഹം ; മലാലയുടെ പഴയ നിലപാടിനെ ചോദ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങൾ

ഇസ്ലാമാബാദ്: 2014 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായി ക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ആക്ഷേപമുയരുന്നു. മലാലവിവാഹിതയായതിനെത്തുടർന്നാണ് വ്യാപകമായി വിമർശനം ഉയരുന്നത്. ജനങ്ങൾ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിങ്ങളുടെ ജീവിതത്തിൽ ഒരാൾ വേണമെന്നുണ്ടെങ്കിൽ വിവാഹ പത്രങ്ങളിൽ ഒപ്പിടുന്നത് എന്തിനാണ്. അതൊരു പങ്കാളിത്തം മാത്രം ആക്കി കൂടെ എന്നാണ് മലാല കഴിഞ്ഞ ജൂലൈ മാസത്തിൽ ചോദിച്ചത്. എന്നാൽ നാലു മാസങ്ങൾക്ക് ശേഷം മലാല ഔപചാരികമായി വിവാഹിതയായിരിക്കുകയാണ്. ഇതിനെ തുടർന്നാണ് മലാലയുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഉടനീളം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ മലാല ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മലാല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹക്കാര്യം പങ്കുവച്ചത്.ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’, വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മലാല ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് ഇപ്പോള്‍ താമസിക്കുന്നത്.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിഷേധിക്കുന്നതിനെതിരെ പോരാടിയതിനെ തുടര്‍ന്ന് താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് മലാല. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. 2014ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

Related posts

Leave a Comment