മലബാർ മുസ്ലിം അസോസിയേഷൻ ഖത്തർ ചാപ്റ്റർ എക്സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു

പ്രശസ്തവും ഏറെ കാലത്തെ  പ്രവർത്തന പാരമ്പര്യവുമുള്ള, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ മുസ്ലിം അസോസിയേഷൻ ഖത്തർ അലുമിനി ഏർപ്പെടുത്തിയ എക്സലൻസി അവാർഡുകൾ   പ്രഖ്യാപിച്ചു.  സന്നദ്ധ സേവനത്തിനുള്ള അവാർഡ്  ലോക കേരള സഭാ മെമ്പറും, സാമൂഹ്യപ്രവർത്തകനുമായ അബ്ദു റഊഫ് കൊണ്ടോട്ടിയും, പേർസണൽ അച്ചീവ്മെൻറിനുള്ള അവാർഡ് തൗസീഫ് മുഹമ്മദും , അലുമിനി സേവനത്തിനുള്ള അവാർഡ് മുഷ്താക് തിരൂർ, റാസി കെ സലാം  എന്നിവരും അർഹരായി.
 പ്രൊഫഷണൽ രംഗത്തെ ഉന്നതി, തുടർ പഠനം, സമൂഹ പുരോഗതിക്കായുള്ള സംഭാവന തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.   പരിപാടിയിൽ ഇല്യാസ് കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് പ്രഖ്യാപനം നൂറുദ്ധീൻ കാവന്നൂർ നിർവ്വഹിച്ചു. ഹിഷാം സുബൈർ ,  ഷഫീഖ് പാടത്തകയിൽ, ഷമീർ മണ്ണറോട്ട്, ജിദിൻ ലത്തീഫ്, ഫർമീസ്, ജാഫർ പി പി, ഹാഫിദ് നാദാപുരം എന്നിവർ സംസാരിച്ചു.  മുഹമ്മദ് നവീദ് കണ്ണൂർ  സ്വാഗതവും ഷിഹാബ് ആറങ്ങോട്ടിൽ നന്ദിയും പറഞ്ഞു.
കേരളത്തിൽ നിന്ന് പ്രൊഫഷണൽ കോഴ്‌സുകൾക്കായി ചെന്നൈയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വളരെ കുറഞ്ഞ ചിലവിൽ സുരക്ഷിത താമസവും ഭക്ഷണവും പഠന സൗകര്യമൊരുക്കുന്ന മലബാർ മുസ്ലിം അസോസിയേഷനിൽ നിന്നാണ് ഇ. അഹമ്മദ്, മുൻ ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് എന്നിവരെ പോലുള്ള പ്രഗത്ഭർ പഠിച്ചിറങ്ങിയത്. ഈ സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരകണക്കിന് തൊഴിൽ വിദഗ്ദരെ വാർത്തെടുത്തിട്ടുണ്ട്.

Related posts

Leave a Comment