Connect with us
48 birthday
top banner (1)

Education

മലബാർ ക്യാൻസർ സെന്ററും അസാപ് കേരളയും ചേർന്ന് നടത്തുന്ന ക്യാൻസർ പരിചരണ നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു

Avatar

Published

on

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി ക്യാൻസർ പരിചരണ രംഗത്ത് ഏറെ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു. നഴ്സിംഗ് മേഖലയിലെ സ്പെഷ്യലൈസേഷൻ സാധ്യമാക്കുന്ന കീമോതെറാപ്പി നഴ്‌സിംഗ്, മോളിക്കുലർ ടെക്‌നിക്‌സ് ഫോർ ക്ലിനിക്കൽ അപ്ലിക്കേഷൻ, മെഡിക്കൽ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്‌സുകളാണ് മലബാർ ക്യാൻസർ സെന്ററിൽ ആരംഭിക്കുന്നതെന്ന് അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ആരോഗ്യമേഖലയിൽ ലോകത്തെമ്പാടും അവസരങ്ങൾ ഉള്ളതാണ് ഈ മൂന്ന് കോഴ്‌സുകളെന്നും അവർ പറഞ്ഞു. കോഴ്‌സുകൾ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ക്യാൻസർ രോഗികൾ വർധിക്കുന്നതിനനുസരിച്ച് ചികിത്സാ രംഗത്ത് വിദഗ്‌ധരായ മെഡിക്കൽ പ്രൊഫഷനുകളുടെ അഭാവവും ഉണ്ട്. ഈ മേഖലയിൽ നിലവിൽ നഴ്സിംഗ് പഠിച്ചവരാണ് അനുബന്ധ പരിചരണങ്ങളെല്ലാം ചെയ്തു വരുന്നത്. എന്നാൽ പ്രത്യേകം നൈപുണ്യമുള്ളവരെ ഈ രംഗത്ത് ഏറെ ആവശ്യമാണ്. ഈ വിടവ് നികത്താനാണ് ക്യാൻസർ ചികിത്സാ രംഗത്തെ സ്പെഷ്യലൈസ്ഡ് നൈപുണ്യ വികസന കോഴ്സുകൾ അവതരിപ്പിച്ചത്.

Advertisement
inner ad

മോളികുലാര്‍ ടെക്‌നിക്‌സ് കോഴ്‌സില്‍ ബയോടെക്‌നോളജി ആന്റ് അലൈഡ് സയന്‍സില്‍ ബിടെക്/ എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിയറിയും പ്രാക്ടിക്കൽ പരിശീലനവും മലബാർ ക്യാൻസർ സെന്ററിൽ വെച്ച് നടക്കും. മെഡിക്കൽ സെക്രട്ടറി കോഴ്‌സിന് 6 മാസത്തെ സ്റ്റൈപ്പന്റോട് കൂടിയുള്ള ഇൻ്റേൺഷിപ് അവസരവും അസാപ് കേരള ഉറപ്പാക്കുന്നു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അസാപ് കേരളയും എം.സി.സിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9495999713, വെബ്സൈറ്റ്: https://asapkerala.gov.in/

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍

Published

on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ചൊവ്വാഴ്‌ച നടക്കുക.യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

Advertisement
inner ad

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Advertisement
inner ad
Continue Reading

Education

ഗേറ്റ് 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു

Published

on

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പികാം. 2025 ഫെബ്രുവരി 1,2,15,16 എന്നീ തീയതികളായിട്ടാണ് പരീക്ഷ. ബിരുദാനന്തര എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.

Advertisement
inner ad

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, ടെക്‌നോളജി, സയന്‍സ്. കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്ലിക്കേഷന്‍ സമര്‍പ്പണത്തിന് മുന്‍പ് യോഗ്യത പൂര്‍ത്തിയാക്കിയാല്‍ മതിയാവും. എട്ട് സോണുകളിലായിട്ടാണ് പരീക്ഷ സെന്ററുകള്‍ തിരിച്ചിട്ടുള്ളത്. മാര്‍ച്ച് 19 2025ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

Advertisement
inner ad
Continue Reading

Education

പ്ലസ്‌ വൺ പ്രവേശനം; കേന്ദ്ര സിലബസുകാരുടെ എണ്ണത്തിൽ വൻ കുറവ്

Published

on

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവരിൽ 85 ശതമാനവും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ പ്ലസ്‌വണ്ണിന്‌ ചേർന്നപ്പോൾ കേന്ദ്രസിലബസിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു.

Advertisement
inner ad

സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ചവരിൽ 19,382 പേരും ഐ.സി.എസ്.ഇ.യിൽ നിന്നുള്ള 2,385 പേരുമാണ് ഇത്തവണ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ ചേർന്നത്. അതേസമയം, 2023 -ൽ സി.ബി.എസ്.ഇ. പത്താംക്ലാസ് ജയിച്ച 23,775 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇത്തവണ 4,393 കുട്ടികളുടെ കുറവ്. ഐ.സി.എസ്.ഇ.യിൽനിന്ന് കഴിഞ്ഞവർഷം ചേർന്നത് 2,486 പേരാണെങ്കിൽ ഇത്തവണ 101 പേരുടെ കുറവുണ്ടായി.

ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചത് 4,25,565 കുട്ടികളാണ്. ഇവരിൽ 3,61,338 പേർ സർക്കാർ നിയന്ത്രിത സ്കൂളുകളിൽത്തന്നെ ചേർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾ പ്ലസ്‌വണിനു ചേർന്നത്. 68,026 പേർ. അവിടെ ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചവർ 79,730 ആണ്.

Advertisement
inner ad
Continue Reading

Featured