അന്തര്‍ദേശീയ സഹകരണ ദിനാഘോഷവും വിദ്യാ തരംഗിണി വായ്പാ വിതരണവും ഉദ്ഘാടനവും ചെയ്തു

മക്കരപ്പറമ്പ : അന്തര്‍ ദേശീയ സഹകരണ ദിനാഘോഷം മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ.ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് പി. മുഹമ്മദ് മാസ്റ്റര്‍ സഹകരണ പതാക ഉയര്‍ത്തി. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ക്കായി വിദ്യാ തരംഗിണി മൊബൈല്‍ ഫോണ്‍ വായ്പാ പദ്ധതി.വിതരണോദ്ഘാടനവും എം.എല്‍.എ. നിര്‍വ്വഹിച്ചു.കോവിഡ് കാരണം തൊഴിലില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍10 ലക്ഷം രൂപ വരെ യുവസംരംഭക വായ്പയായി നല്‍കും ബാങ്കിന്റെ മിച്ചധനം ഫലപ്രദമായി വിനിയോഗിക്കുന്നതിന് മലപ്പുറം ജില്ലയിലുടെനീളം ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 25 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു. പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.പി.ഉണ്ണീന്‍കുട്ടി ഹാജി ഭരണ സമിതി അംഗങ്ങളായ ചോലക്കല്‍ നസീം, അഡ്വ. ഷമീര്‍ കോപ്പിലാന്‍, രാജന്‍ കുറുവ, അല്ലൂര്‍ മരക്കാര്‍, വി.പി.അബ്ദുല്‍ അസ്സീസ്, ഷരീഫ് പരി, കെ.ഷൗക്കത്ത് എ.കൃഷ്ണന്‍, ടി.കെ.ഉമ്മുസല്‍മ, വി.ബുഷ്‌റ, പി.പി.പ്രിയ, അസി.സെക്രട്ടറി സി.എച്ച്. മുഹമ്മദ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment