കോവിഡ് പരിശോധന കേന്ദ്രം മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ചു

മക്കരപ്പറമ്പ : ഐ.സി.എം.ആർ അംഗീകാരത്തോടെ കേരള സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായി കോവിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രം മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള നീതി ലാബിൽ പ്രത്യേകം സജ്ജമാക്കിയ അങ്കണത്തിൽ ആരംഭിച്ചു.
കൊവിഡ്പ്രോട്ടോകോളിന് വിധേയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹനീഫ പെരിഞ്ചീരി സ്വാഗതം പറഞ്ഞു., ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, ബാങ്ക് വൈസ് പ്രസിഡൻ്റ് പി.പി. ഉണ്ണീൻകുട്ടി ഹാജി, ഭരണ സമിതി അംഗങ്ങളായ നസീം ചോലക്കൽ, അല്ലൂർ മരക്കാർ, സമീർ കോപ്പിലാൻ, രാജൻ കുറുവ , വി.പി. അബ്ദുൽ അസ്സീസ്, ഷരീഫ് പരി, ടി.കെ. ഉമ്മുസൽമ, അസിസ്റ്റന്റ് സെക്രട്ടറി സി. എച്ച് .മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ഗർഭിണികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, , വിദേശരാജ്യങ്ങളിൽ പോകുന്നവർ ,രോഗികൾ എന്നിവരെ വീടുകളിലെത്തി ടെസ്റ്റ് നടത്തും
ഐ സി.എം.ആർ അംഗീകാരത്തോടെ കോവിഡ് ടെസ്റ്റ് നടത്താൻ അനുമതി ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രാഥമിക സഹകരണസംഘമെന്ന ബഹുമതിക്ക് മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് അർഹത നേടിയതായി ഭാരവാഹികൾ പറഞ്ഞു.

Related posts

Leave a Comment