ഇടവേളക്ക് ശേഷം വിശ്വാസികൾ അകലം പാലിക്കാതെ മക്ക ഹറമിൽ വീണ്ടും ഫജ്ർ നിസ്‌ക്കരിച്ചു

മക്ക: നീണ്ട ഇടവേളക്ക് ശേഷം വിശ്വാസികൾ അകലം പാലിക്കാതെ മക്ക ഹറമിൽ വീണ്ടും ഫജ്ർ നിസ്‌ക്കരിച്ചു. ഹറമിന്റെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തി.

ഇമാം സ്വഫ്ഫുകൾ ശരിയാക്കാനായി ആഹ്വാനം ചെയ്ത് കൊണ്ട് പറയുന്ന ” ഇസ്തവൂ .. ഇഅതദിലൂ … അഖീമൂ സഫൂഫക്കും …. വ സ്വദ്ദുൽ ഖലാൽ …. തറാസു .. ” എന്ന വാക്കുകൾ ഇന്ന് ഫജ്ർ നമസ്ക്കാരത്തിനു മുമ്പ് പറഞ്ഞപ്പോൾ ഒന്നര വർഷത്തിനു ശേഷം അകലം പാലിക്കാതെ വിശ്വാസികൾ ചേർന്ന് നിന്നു.

തുറന്ന സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നതിൽ നിന്ന് ഇളവ് അനുവദിച്ചും മുഴുവൻ മേഖലയിലും അകലം പാലിക്കുന്നത് ഒഴിവാക്കിയുമുള്ള പ്രഖ്യാപനം ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്

അതേ സമയം മസ്ജിദുൽ ഹറമിന്റെ മുഴുവൻ കോറിഡോറുകളിലും മാസ്ക്ക് ധരിക്കൽ നിർബന്ധമാണ്

Related posts

Leave a Comment