മൂവാറ്റുപുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക; ബഹുജന കൺവൻഷൻ ഒക്ടോബർ 3 ന് മുവാറ്റുപുഴയിൽ

മൂവാറ്റുപുഴ: 32 വര്‍ഷം മുമ്പ് 1989 ല്‍ മൂവാറ്റുപുഴ, കോതമംഗലം നഗരങ്ങളിലെ ഗതാഗത കുരുക്ക് ഒഴുവാക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത രണ്ട് ബൈപാസുകളായ കടാതി-കാരക്കുന്നം, മാതിരപ്പിള്ളി – കോഴിപ്പിള്ളി, വെറും 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യം മാത്രമുള്ളതും ഭുമി നിര്‍ണ്ണയിച്ചുകൊണ്ടുള്ള കല്ലുകള്‍ സ്ഥാപിച്ചത് 1994-ലുമാണ്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാര തുകയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം, അതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം എത്ര, പാതയുടെ വീതികള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍, തുടങ്ങിയ പല കാര്യങ്ങളിലും കുടുങ്ങി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നീണ്ട് പോയി. പദ്ധതി വൈകുന്നത് മൂലം അന്‍പത് കോടി ചെലവ് പ്രതീക്ഷിച്ചിരുന്നത് ഇപ്പോള്‍ ആയിരംകോടി രൂപ ആയി.

രണ്ട് നിയോജക മണ്ഡലങ്ങളുടേയും കൂടാതെ കിഴക്കന്‍ മേഖലയുടെ സമൂല വികസനത്തിന് ഈ പദ്ധതി യാഥാര്‍ത്ഥത്യമാക്കുവാന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്‍റെ അന്‍പത് ശതമാനം തുക മുതല്‍ മുടക്കാണ് വേണ്ടത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ബൈപാസ് ആക്ഷന്‍ കൗണ്‍സില്‍ ശക്തമായി ആവശ്യപ്പെട്ടു. കൊച്ചി-ധനുഷ്കോടി എന്‍.എച്ച് 85ലൂടെ കടന്ന് പോകുന്ന രണ്ടു ബൈപാസുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഇതിനും മുമ്പ് നിരവധി നിവേദനങ്ങളും, ഉന്നത അധികാരികളില്‍ എത്തിച്ചതാണ്. മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ വച്ച് നടന്ന പ്രാഥമിക യോഗത്തില്‍ ഈ വിഷയത്തിൽ അഡ്ഹോക് കമ്മിറ്റി രൂപികരിച്ചു.

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍മാരായി അജ്മല്‍ ചക്കുങ്ങല്‍, സുര്‍ജിത് എസ്തോസ്, അഡ്വ. ഒ.വി. അനീഷ്, എന്നിവരേയും ചുമതലപ്പെടുത്തി. ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ ഒക്ടോബര്‍ 3ന് വൈകിട്ട് 4.30ന് നിര്‍മ്മല ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പ്രിന്‍സിപ്പല്‍ ഡോ. ഫാ. ആന്‍റണി പുത്തന്‍കുളം, എന്‍. മോഹന്‍ദാസ്, എല്‍ദോ വട്ടക്കാവില്‍, അബ്ദുള്‍ സമദ്, പ്രമോദ് മംഗലത്ത്, ഫെലിക്സി വര്‍ഗീസ്, കെ.വി.മനോജ്, ജേക്കബ് ഇരമംഗലത്ത്, അജി വര്‍ഗീസ് എന്നിവര്‍ യോഗത്തിൽ സംബന്ധിച്ചു.

Related posts

Leave a Comment