മകരവിളക്ക് ഇന്ന്, ലക്ഷം പേർ ജ്യോതി കാണും

കോട്ടയം: മകര സംക്രമദിവസത്തിനു മുന്നേ ശബരിമലയിൽ ഇന്ന് മകരവിളക്ക്. സാധാരണ നിലയ്ക്ക് മകരം ഒന്നിനാണ് മകരവിളക്കെങ്കിലും ഇക്കുറി ധനു 30നാണ് മകരജ്യോതി. ഇന്നുച്ച കഴിഞ്ഞ് 2.29ന് മകര സംക്രമ പൂജയും വൈകുന്നേരം 6.45ന് മകരവിളക്കും നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ദർശനത്തിനായി ആയിരക്കണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്. കോവിഡിനു മുൻപ് മുപ്പത് ലക്ഷത്തിൽപ്പരം തീർഥാടകരാണ് മകരവിളക്ക് കാണാൻ എത്തിയിരുന്നത്. ഇത്തവണ ലക്ഷത്തോളം പേരാണ് സന്നിധാനത്തുള്ളത്. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും.

Related posts

Leave a Comment