മകൾക്കൊപ്പം: കെ. എസ്. യൂ

കൊച്ചി: പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ പ്രഖ്യാപിച്ച ‘മകൾക്കൊപ്പം’ എന്ന ക്യാമ്പയിനിങ്ങിന്റെ ഭാഗമായി കെ. എസ്. യൂ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘ഐക്യദാർഢ്യ പ്രതിക്ജ്ഞ എറണാകുളം ഗാന്ധി സ്‌ക്വായറിയിൽ വെച്ച് നടന്നു. വിവാഹത്തെ കച്ചവടമാക്കി മാറ്റി സാമൂഹ്യ അടിത്തറ തന്നെ തകർക്കുന്ന പ്രക്രിയക്കെതിരെയുള്ള പോരാട്ടമാണ് കെ എസ് യു വും അത് മുന്നോട്ട് വച്ച പ്രതിപക്ഷ നേതാവും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തിൽ ഉള്ള ക്രിയാത്മകമായ പരിപാടികളുമായി പാർട്ടി ഇനിയും മുന്നോട്ട് പോകുമെന്ന്
ഉത്ഘാടനം നിർവഹിച്ച കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്‌ പറഞ്ഞു. KSU എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു.കൊച്ചി മുൻ മേയർ ടോണി ചമ്മണി, ഡിസിസി വൈസ് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ദീപക് ജോയ്, ജോൺസൻ മാത്യു, വി ആർ സുധീർ,കെ എസ് യു ജി ല്ലാ വൈസ് പ്രസിഡന്റ്‌ ഭാഗ്യനാഥ് എസ് നായർ എന്നിവർ സംസാരിച്ചു. തുടർന്ന് ഐക്യദാർഢ്യ പ്രതീക്ജ്ഞ ചൊല്ലി സ്ത്രീ ധനത്തിനെതിരെയും, വിവാഹം കച്ചവടമല്ല എന്ന മുദ്രാവാഖ്യവും ഉയർത്തി.കഴിഞ്ഞ കാലങ്ങളിൽ സ്ത്രീധന പ്രശ്ങ്ങൾ മൂലം ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിൽ പല തവണ ഉണ്ടായിട്ടും കയ്യും കെട്ടി നോക്കി നിന്ന ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഈ നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ ലൈഗീക അതിക്രമങ്ങൾ നടത്തുന്നവരെ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പിന്റെ പേരിൽ സംരക്ഷിക്കുകയാണെങ്കിൽ കേരളത്തിലെ ഓരോ അമ്മ- പെങ്ങമാരുടെയും കുട്ടികളുടെയും നീതിക്ക് വേണ്ടി തെരുവോരങ്ങൾ സമരമുഖങ്ങൾ ആകുമെന്നും കെ എസ്
ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ എസ് യു സംസ്ഥാന സെക്രട്ടറി അസ്‌ലം പി എച്, ജില്ല സെക്രട്ടറിമാരായ ആനന്ദ് കെ ഉദയൻ, അനസ് കെ എം, സഫൽ വലിയവീടൻ, ഫസ്‌ന ടി വൈ, ആൻ സെബാസ്റ്റ്യൻ, മിവ ജോളി, കെ എസ് യു ബ്ലോക്ക്‌
പ്രസിഡന്റ്‌മാരായ അൽ അമീൻ അഷ്‌റഫ്‌, ജെറിൻ ജേക്കബ് പോൾ, ജിഷ്‌ണു ശിവൻ, അമർ മിഷൽ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment