Connect with us
48 birthday
top banner (1)

Alappuzha

വിനോദ സഞ്ചാര മേഖലയിലെ ഉല്ലാസ ബോട്ടുകളിൽ മിക്കതിനും ലൈസൻസ് ഇല്ല

Avatar

Published

on

  • ആലപ്പുഴയിൽ 12 ബോട്ടുകൾ പരിശോധിച്ചപ്പോൾ രജിസ്ട്രേഷൻ കണ്ടെത്തിയത് മൂന്ന് ബോട്ടുകളിൽ മാത്രം

കൊച്ചി : കേരളത്തിന്റെ വിനോദ സഞ്ചാര മേഖലകളിൽ നിലവിൽ സർവീസ് നടത്തുന്ന ഭൂരിഭാ​ഗം ബട്ടുകൾക്കും ലൈസൻസ് പോലുമില്ലന്നു കണ്ടെത്തൽ. താനൂർ ബോട്ട് അപകടത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് പുന്നമടക്കായലിൽ ഹൗസ് ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 12 ബോട്ടുകൾ പരിശോധിച്ചപ്പോൾ രജിസ്ട്രേഷൻ കണ്ടെത്തിയത് മൂന്ന് ബോട്ടുകളിൽ മാത്രം. കൊച്ചി കായൽ, കൊല്ലത്ത് അഷ്ടമുടിക്കായൽ മൺ്രോ തുരുത്ത് എന്നിവിടങ്ങളിലം ലൈസന്സ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ നിരവധിയുണ്ടെന്നാണ് കണ്ടെത്തിയരിക്കുന്നത്.

രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പിണറായി സർക്കാർ നടപടിയെടുക്കുന്നില്ല. ബോട്ടുടമകളുടെ സംഘടന നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. തൊടു ന്യായങ്ങൾ നിരത്തി വിധി നടപ്പാക്കാതിരുന്നതോടെ സർക്കാരിനെതിരെയുളള കോടതിയലക്ഷ്യത്തിന് കേസ് നൽകിയിരിക്കുകയാണ് ബോട്ടുടമകൾ.

പുന്നമടക്കായലിലുള്ളത് 1500ഓളം ഹൗസ്ബോട്ടുകളാണ്. തുറമുഖ വകുപ്പിൻറെ രേഖകൾ പ്രകാരം രജിസ്ട്രേഷന് എടുത്തിരിക്കുന്നത് 800റോളം ബോട്ടുകൾ മാത്രമാണ്. ചിലർ ഒരേ നമ്പർ തന്നെ പല ബോട്ടുകൾക്കും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ചിലർ പൊളിച്ച് കളഞ്ഞ ബോട്ടുകളുടെ നമ്പർ ഉപയോഗിച്ച് വേറേ ബോട്ടുകൾ ഓടിക്കും. ജനങ്ങളുടെ ജീവന് ഭീഷണിയായ, വ്യവസായത്തെ തന്നെ തകർക്കുന്ന ഈ അനധികൃത നടപടിക്കെതിരെ ബോട്ടുടമകളുടെ സംഘടന തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്. അനധികത ബോട്ടുകൾ പിടിച്ചു കെട്ടുന്നതിന് നടപടികൾ സ്വീകരിക്കാൻ 2018 മാർച്ച് 18 ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ആ വർഷം ഡിസംബറിന് മുൻപ് അനധികൃത ബോട്ടുകൾ പിടിച്ചെടുക്കാൻ പിണറായി സർക്കാർ തീരുമാനിച്ചു. പക്ഷെ ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

കായംകുളത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Published

on

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീ പിടിക്കുന്നതിന് തൊട്ടുമുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്ന ബസിലാണ് പൊടുന്നനെ തീപടര്‍ന്നത്. മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ യാത്രക്കാരെ ഉടനെ പുറത്തിറക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കായംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിയമർന്നു.

Advertisement
inner ad
Continue Reading

Alappuzha

ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

Published

on

ചേർത്തല: ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു . കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് നിഗമനം.
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ആരതിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു

Published

on

ആലപ്പുഴ: ഉത്സവസ്ഥലത്ത് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വെറുതെവിട്ടു.ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തെ മാരയാധുങ്ങള്‍ കാട്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.

2008ലാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ പോലീസുകാരന്‍ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രതികള്‍ക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടുവെന്ന് കണ്ടെത്തിയാണ് കുറ്റാരോപിതരെ വെറുതെവിട്ടത്.പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി.റോയ്, ബി.ശിവദാസ്, ജി. പ്രിയദര്‍ശന്‍ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവര്‍ ഹാജരായി.

Advertisement
inner ad
Continue Reading

Featured