അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും; നമ്മുടെ കാശല്ലേ ഇതിനൊക്കെ’; ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

ജോസ് കെ മാണിയെ വിമർശിച്ച് സംവിധായകൻ മേജർ രവി. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്നതാണ് മേജർ രവിയെ ചൊടിപ്പിച്ചത്. അധികാരക്കൊതിയെന്ന് വിളിച്ചായിരുന്നു ജോസ് കെ മാണിയെ വിമർശിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വരും. ലോക്‌സഭ എംപിയായിരിക്കുമ്പോൾ രാജിവെച്ച് രാജ്യസഭ എംപിയാകും. പിന്നെ അവിടുന്ന് രാജിവെച്ച് നിയമസഭ മത്സരിച്ച് തോക്കും. പിന്നെ വീണ്ടും രാജ്യസഭാ എംപിയായി മത്സരിക്കും’ വീഡിയോയിൽ മേജർ രവി പറയുന്നു.

ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നതെന്നും നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നതെന്നും രൂക്ഷമായി മേജർ രവി വിമർശിക്കുന്നു.

Related posts

Leave a Comment