മൈസൂർ പീഡനം ; 6 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു .

ബെംഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 6 എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. 4 പേരെ തമിഴ്നാട്ടിൽനിന്നും 2 പേരെ മുംബൈയിൽനിന്നും അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയായ പെൺകുട്ടിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിർത്തി. സഹപാഠിയായ യുവാവിനെ മർദിച്ച്‌ അവശനാക്കിയ ശേഷം പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു.

മഹാരാഷ്ട്ര സ്വദേശിനിയായ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Related posts

Leave a Comment