Connect with us
48 birthday
top banner (1)

Accident

മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Avatar

Published

on


കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തില്‍ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറില്‍ അമിതവേഗതയില്‍ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുന്നതിന്റെയും ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതികള്‍ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെ രക്ത മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് പ്രതിയായ അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അജ്മലിന് പുറകെ ശ്രീകുട്ടിയും നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്.

Advertisement
inner ad

അടുത്ത ദിവസം പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടുന്നത്. അജ്മലിനെ നാട്ടുകാര്‍ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും തട്ടിമാറ്റി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടന്ന ദിവസത്തെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. അജ്മല്‍ നാട്ടുകാരോട് തട്ടിക്കയറുന്നതും പിന്നീട് കടയുടെ സൈഡിലൂടെ പുറത്തേക്ക് പോകുന്നതും പിന്നാലെ ഡോ. ശ്രീക്കുട്ടി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടമുണ്ടാക്കി വന്നതിന്റെ രോഷത്തില്‍ നാട്ടുകാര്‍ അജ്മലിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം, കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാര്‍ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

Advertisement
inner ad

അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

Advertisement
inner ad

Accident

ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Published

on

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading

Accident

കൊച്ചിയില്‍ കെഎസ്ആര്‍ടിസി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു

Published

on

കൊച്ചി: കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്‌ലോര്‍ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

Advertisement
inner ad

വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Advertisement
inner ad
Continue Reading

Accident

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

Published

on


കൊച്ചി: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു.ചെറായില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഇടിച്ചാണ് അപകടം.

ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും, ബസ് ജിവനക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

Advertisement
inner ad
Continue Reading

Featured