സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ, ഇതോടെ മുഴുവൻ പ്രതികളും കസ്റ്റഡിയിലായെന്നു പൊലീസ്

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംഭവത്തിനു ശേഷം പത്താംനാളിലാണ് ഒട്ടകം സുരേഷ് എന്ന ​ഗൂണ്ടാത്തലവൻ‌ പിടിയിലാകുന്നത്. സുധീഷ് വധത്തിൽ ഇതോടെ മുഴുവൻ പ്രതികളും പിടിയിലായെന്നു പൊലീസ്. 11 പ്രതികളാണ് കേസിലുള്ളത്. രാജേഷിനെ പിടികൂടാൻ പോയ സംഘത്തിലെ ഒരുദ്യോ​ഗസ്ഥൻ വർൃക്കലയിൽ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്നലെയായിരുന്നു ഇദ്ദേഹ​ത്തിന്റെ സംസ്കാരം.
വധക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഒട്ടകം രാജേഷ്
പോത്തൻകോട് സുധീഷ് വധക്കേസിലെപ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാൽ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിൻറെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോൾ സുധീഷ് കല്ലൂരിലെ വീട്ടിൽ ഒളിവിലായിരുന്നു. ഈ വീട് അക്രമികൾക്ക് കാണിച്ച് കൊടുത്തത് സുധീഷിൻറെ സഹോദരീ ഭർത്താവ് ശ്യാമാണ്. സഹോദരി ഭർത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നിൽ.

Related posts

Leave a Comment