പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച്‌ മഹീന്ദ്ര

പുതിയ ഫ്യൂരിയോ 7 പുറത്തിറക്കി വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച്‌ മഹീന്ദ്ര. നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. പ്രാരംഭ പതിപ്പിന് 14.79 ലക്ഷം രൂപ ആണ് എക്‌സ്‌ഷോറൂം വില.

മഹീന്ദ്ര ഫ്യൂരിയോ 7 (4-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 14.79 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം), മഹീന്ദ്ര ഫ്യൂറിയോ 7 (4-ടയര്‍ കാര്‍ഗോ) 14 അടി ഉയരമുള്ള സൈഡ് ഡെക്ക് വേരിയന്റിന് 15.32 ലക്ഷം രൂപയും ആണ് എക്‌സ്‌ഷോറൂം വില. ഫ്യൂരിയോ 7 (6-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 15.18 ലക്ഷം രൂപയും, ഫ്യൂറിയോ 7 (6-ടയര്‍ ട്രിപ്പര്‍) 2.8 ക്യുബിക് മീറ്റര്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ച ട്രിപ്പര്‍ വേരിയന്റിന് 16.82 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

2019-ലാണ് വാണിജ്യ വാഹന വിഭാഗത്തില്‍ മഹീന്ദ്ര ഫ്യൂരിയോ 7-ന്റെ ആദ്യ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Related posts

Leave a Comment