മഹിളാ കോണ്‍ഗ്രസ്സ് വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചു

epaper-ad
MASK BANNER

മലപ്പുറം: സ്ത്രീ പീഡനങ്ങളും സ്ത്രീധന മരണങ്ങളും ഏറി വരുന്ന ഈ കാലഘട്ടത്തില്‍ കച്ചവടമല്ല കല്ല്യാണം എന്ന ഓര്‍മ്മപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് ശ്രീ : വി.ഡി.സതീശന്റെ നേത്രത്വത്തില്‍ നടക്കുന്ന മക്കള്‍ കൊപ്പം എന്ന ഓണ്‍ലൈണ്‍ ക്യാമ്പയിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ്സ് സോഷ്യല്‍മീഡിയ വിഭാഗം നടത്തുന്ന വെര്‍ച്വല്‍ റാലി ദേശീയ ജനറല്‍ സെക്രട്ടറി ഷാമിന ഷഫീഖ് ഈ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു, പ്രസ്തുത പരിപാടിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീമതി പി. ഷഹര്‍ ബാനു നിര്‍വ്വഹിച്ചു.. ജില്ലാ മീഡിയ കോ: ഓഡിനേറ്റര്‍ ജിഷ പടിയന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി ഫാത്തിമാറോഷ്‌ന . എ.ഐ.സി.സി മെമ്പര്‍ ഹരിപ്രിയ എന്നിവര്‍ മുഖ്യാധി തികളായിരുന്നു. സംസ്ഥാന സെക്രട്ടറി മാരായ പ്രസന്നകുമാരി ട്ടീച്ചര്‍ , ആലിപ്പറ്റ ജമീല. സുഭാഷിണി . പത്മിനിഗോപിനാഥ്. ജില്ലാ സെക്രട്ടറി മാരായ ശോഭനാ ഗോപി , ആ മിനാ ആലുങ്ങല്‍. ഇന്ദിരാ ഭായിടീച്ചര്‍.സരശ്വതി ടീച്ചര്‍, പ്രസീന മങ്കട : വല്‍സല വള്ളിക്കുന്ന് . കുമാരി തിരൂരങ്ങാടി .. ഫെബില ബേബി. മാലതി . അനിതാദാസ് . പ്രസീനാ കുമാരി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment