മഹിള കോൺഗ്രസ് സംസ്ഥാന വ്യാപകമായി വെർച്വൽ റാലി സംഘടിപ്പിച്ചു

സ്ത്രീപീഡനങ്ങളും – സ്ത്രീധന മരണങ്ങളും ഏറി വരുന്ന ഈ കാലഘട്ടത്തിൽ “കച്ചവടമല്ല കല്യാണം” എന്ന ഓർമ്മപ്പെടുത്തലുമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന “‘ മകൾക്കൊപ്പം ” എന്ന ഓൺലൈൻ ക്യാമ്പ്യൈനിൽ മഹിള കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പങ്കാളികളായി. മഹിള വെർച്വൽ റാലി എന്ന പേരിൽ മഹിള കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം നടത്തിയ പ്രസ്തുത പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മഹിള കോൺഗ്രസ് ദേശീയ ജനറൽ ജനറൽ സെക്രട്ടറി ശ്രീമതി ഷാമിന ഷഫീഖ് ഉദ്ഘാടനം ചെയ്തു.

മഹിള വെർച്വൽ റാലിയുടെ മഹിള കോൺഗ്രസ്‌ ജില്ലാ തല ഉദ്ഘാടനം
വിവിധ ജില്ലകളിലെ മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ്മാർ നിർവഹിച്ചു.

ജില്ല സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹിള കോൺഗ്രസ് സംസ്ഥാന നേതാക്കൾ മുഖ്യ അതിഥികളായിരുന്നു.മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വക്താക്കൾ വിവിധ ജില്ലകളിൽ നന്ദി പറഞ്ഞു.
മഹിള കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിനു വേണ്ടി സംസ്ഥാന കോർഡിനേറ്റർ & സംസ്ഥാന സെക്രട്ടറി
ഷീബ രാമചന്ദ്രൻ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Related posts

Leave a Comment