Connect with us
48 birthday
top banner (1)

Thiruvananthapuram

മഹിളാ കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് കൺവെൻഷൻ

Avatar

Published

on

കാട്ടാക്കട :  മഹിളാ കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് കൺവെൻഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പ്രിയ. യൂ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് ഗായത്രി മുഖ്യ അതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ലക്ഷ്മി, യൂത്ത് കമ്മീഷൻ മുൻ ചെയർമാനും കെപിസിസി മെമ്പറുമായ അഡ്വ.  ആർ വി  രാജേഷ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം ആർ ബൈജു, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മല്ലിക, ഇന്ദുലേഖ, ,ലേഖ കാവിൻപുറം, രാജി,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  ശ്രീക്കുട്ടി സതീഷ് 

സി എസ്  അനിത എന്നിവർ സംസാരിച്ചു. സംഘടന ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ പൊതുകാര്യങ്ങൾ ഇടപെട്ട് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിലും മഹിളാ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടു നിൽക്കണമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സംസ്ഥാന ജനറൽ സെക്രട്ടറി അനിത പറഞ്ഞു . രാഹുൽ ഗാന്ധി യുടെ കേസിന് സുപ്രീം കോടതി സ്റ്റേ ചെയ്തതിൽആഹ്ലാദം പങ്കിട്ട്   മധുരം വിതരണവും,  കാട്ടാക്കടയിൽ പ്രകടനം നടത്തുകയും ചെയ്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്ക് സ്ഥലംമാറ്റം

Published

on

തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയിൽ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നൽകി.

Continue Reading

Kerala

12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം, ഇടക്കാലാശ്വാസം അനുവദിക്കണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ ഡി. എച്ച്.എസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ട് വർഷം പിന്നിടുമ്പോഴും സർക്കാർ ജീവനക്കാരോട് അവഗണനമാത്രമാണ് സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ
കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 1ന് നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം നാളിതുവരെ കമ്മീഷനെ പോലും നിയമിക്കാതെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിക്കുകയാണ്. ആറു ഗഡു ഡി.എ ആണ് കുടിശ്ശികയാക്കിയിരിക്കുന്നത്. പതിനൊന്നാം ശമ്പളഷ്കരണത്തിന്റെ കുടിശ്ശിക നാളിതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികളുടെ സ്കൂൾ പ്രവേശന ചിലവനായി ജീവനക്കാർ കരുതിയിരുന്ന ലീവ് സറണ്ടർ നൽകുന്നില്ല. ശമ്പളം പിടിച്ചെടുക്കാനായി ജീവാനന്ദം എന്ന പേരിൽ വികലമായ പെൻഷൻ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സർക്കാരിന്റെ ധൂർത്തിലും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ഖജനാവ് കാലിയാക്കിത്തീർക്കുന്നത്. ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സമീപനമാണ് സർക്കാരിൻ്റേത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണം. കുറ്റമറ്റ രീതിയിൽ ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കണം. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ജീവൻ പണയം വെച്ചും ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ ജോലി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Advertisement
inner ad

എസ്. നൗഷാദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.ഒ.ശ്രീകുമാർ,
വി.എസ് രാഘേഷ്, ജോർജ്ജ് ആന്റണി, ഷൈജി ഷൈൻ, രാജേഷ്.പി, സതീഷ് കുമാർ, സനിൽകുമാർ, റജി.എസ് സുനിൽ, എസ് .വി ബിജു ,ബി എൻ ഷൈൻകുമാർ, എൻ ആർ ഷിബി,അഹമ്മദ് സബീർ, സുധീർകുമാർ ബിനു എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured