Connect with us
48 birthday
top banner (1)

News

മോദിയുടെ ഗ്യാരന്റി വെറും പൊള്ള: അഡ്വ. ജെബി മേത്തർ എംപി

Avatar

Published

on

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എംപി. ‘മഹിളാ ന്യായ്’ മാവേലിക്കര യുഡിഎഫ് പാർലമെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രണ്ട് സർക്കാരുകളെ കൊണ്ടും ജനങ്ങൾ മടുത്തിരിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ ഇരുസർക്കാരുകൾക്കും ഒരേ സമീപനം ആണെന്നും ജെബി പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് അഡ്വ ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. ഐക്യമഹിളാ സംഘം ജില്ലാ പ്രസിഡന്റ്‌ രാജി കെ, വനിതാ ലീഗിന്റെ ജില്ലാ പ്രസിഡന്റ്‌ മാജിത വഹാബ്,മഹിളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. യു വഹീത,രശ്മി. ആർ, മരിയത് ബീവി, അഡ്വ. റെംലത്ത് ഇസ്മയിൽ, ജലജ ശ്രീകുമാർ, ശോഭ പ്രശാന്ത്, ലക്ഷ്മി,രേഖ ഉല്ലാസ്, ആതിര ജോൺസൻ, സുഹർബൻ,ശശികുമാരൻ നായർ,കെ. ജി . അലക്സ്‌ എന്നിവർ സംസാരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

Published

on

കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അംഗം യുഡിഎഫ് വോട്ട് ചെയ്തത്തോടെയാണ് നറുക്കെടുപ്പുലേക്ക് പോയത്. കോൺഗ്രസിന്റെ അമ്പിളി മാത്യു ആണ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Featured

ജോയിയുടെ മരണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം സംസ്ഥാനത്തെ മാലിന്യ പ്രശ്നം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അതിനെ പരിഹസിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ നടത്തിയിട്ടില്ല. മാലിന്യം സംസ്കരിക്കാൻ വ്യക്തമായ നടപടിക്രമങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ജോയിയെ കാണാതായതുമായി ബന്ധപ്പെട്ട് എത്ര ടൺ മാലിന്യമാണ് അവിടെനിന്നും നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടത് സർക്കാരാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തത് സമ്പൂർണ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Advertisement
inner ad
Continue Reading

News

കോപ്പ അമേരിക്ക; വിജയകിരീടം അർജന്റീനയ്ക്ക് സ്വന്തം

Published

on

കോപ്പ അമേരിക്കയിൽ ചാമ്പ്യന്മാരായി അർജന്റീന. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ​ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ​ഗോൾ എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ​ഗോൾ നേടാതെ വന്നതോടകൂടിയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നത്.

കൊളംബിയയുമായുള്ള കലാശപോരിൽ വിജയിച്ച് കോപ്പ കിരീടം നിലനിർത്തിയതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമായി അർജന്റീന മാറി. ഇത് പതിനാറാം തവണയാണ് അർജന്റീന കിരീടം ചൂടുന്നത്. 65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് നായകൻ ലയണൽ മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. എന്നാൽ പ്രതീക്ഷയോടെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു.

Advertisement
inner ad
Continue Reading

Featured