യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം തിരുത്തിയ ഡെൽനയ്ക്ക് അഭിനന്ദനമറിയിച്ച് മഹിളാ കോൺഗ്രസ്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം തിരുത്തി ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക് വിജയം നേടിയ ഡെൽന തോമസിനെ നേരിട്ട് അഭിനന്ദിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നീലവിഹായസ്സിൽ ഉയർന്ന ശംഖനാദത്തിൽ തകർന്ന് ചുവപ്പ് കോട്ട. 37 വർഷത്തെ ഹാസിസ്റ്റ് ക്രിമിനൽ വാഴ്ച്ച തച്ചുടച്ച് നീല വസന്തം പരക്കുമ്പോൾ എന്റെ കുഞ്ഞനുജത്തി ഡെൽനക്ക് അഭിനന്ദനങ്ങൾ.ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡെൽന തോമസ് തന്റെ ദൗത്യം അതിമനോഹരമായി നിറവേറ്റും എന്നറിയാം . കലാലായ രാഷ്ട്രീയത്തിൽ കൃത്രിമത്വം കലർത്തി വിദ്യാർത്ഥികളുടെ മനസ്സുകളിൽ നിന്ന് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ തകർക്കാൻ എസ്.എഫ്.ഐ നടത്തിയ നാടകങ്ങളുടെ മുന്നിൽ സത്യം നേടിയ വിജയം.ഡെൽന തോമസ് ആർട്സ് ക്ലബ് സെക്രട്ടറി, യൂണിറ്റ് പ്രസിഡന്റ് അമൽ.പി.ടി, യൂണിറ്റ് ജനറൽ സെക്രട്ടറി ജസ്‌ന സി.എസ്, നെസിയ ബെൻ റോസ് എന്നിവർക്കൊപ്പം തിരുവനന്തപുരത്ത് .

Related posts

Leave a Comment