നാടിൻ്റെ അഭിമാന താരകങ്ങൾക്ക് മഹാത്മകൾച്ചറൽ സെൻ്ററിൻ്റെ സ്നേഹാദരം

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടത്ത് പ്രവർത്തിക്കുന്ന മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നേഹ ബഷീറിനെയും, കോവിഡ് പ്രതിരോധ രംഗത്തെ മുൻനിര പോരാളി ഉബൈദ് പുളിക്കൂലിനെയും ആദരിച്ചു.കെ.പി.പ്രഭാകരൻ മാസ്റ്റർ, ഷംസുദ്ധീൻ കണ്ണങ്കോട്ട് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സിറാജ് പടിയത്തിങ്കൽ, ആരിഫ് പുളിക്കൂൽ, ജാസിം നടേരി, പ്രഭിൻ പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണ് മഹാത്മ കൾച്ചറൽ സെൻ്റർ നടത്തുന്നത്.

Related posts

Leave a Comment