ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് എഴുതിയതെന്ന് രാജ്നാഥ്സിംഗ് ; എന്നാൽ മാപ്പപേക്ഷ നൽകുന്ന സമയത്ത് ഗാന്ധിജി ഇന്ത്യയിൽ പോലുമില്ല

കൊച്ചി : സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയത് മഹാത്മാഗാന്ധിയുടെ നിർദേശത്തെതുടർന്നാണെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാൽ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയ 1913 ൽ മഹാത്മാഗാന്ധി ഇന്ത്യയിൽ പോലും ഉണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ നിന്നും 1915 ലാണ് മഹാത്മാഗാന്ധി തിരികെ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. ഒട്ടേറെ പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

Related posts

Leave a Comment