മഹാരാഷ്ട്രാ തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് ഉജ്ജ്വല വിജയം; നാഗ്പൂർ പിടിച്ചെടുത്തു

മുംബൈ : മഹാരാഷ്ട്രയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പുർ കോണ്‍ഗ്രസ് പിടിച്ചെടുത്തു. നാഗ്പുരിലെ 16 ജില്ലാ പരിഷത്ത്‌ സീറ്റുകളില്‍ ഒമ്പതിലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക്‌ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്‍സിപിക്കും മറ്റുള്ളവര്‍ക്കും രണ്ട് വീതം സീറ്റുകളില്‍ വിജയിക്കാനായി.

നാഗ്പുര്‍ പഞ്ചായത്ത് സമിതിയിലെ തെരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളില്‍ 21 ലും കോണ്‍ഗ്രസിന് ജയിക്കാനായി. ബിജെപി അഞ്ചിടത്ത് ജയിച്ചു. എന്‍സിപിക്ക് ഒരു സീറ്റും കിട്ടി.

144 പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 ഇടങ്ങളില്‍ ജയിച്ചിട്ടുണ്ട്. ശിവസേന 22 സീറ്റിലും എന്‍സിപി 16 സീറ്റുകളിലും ജയിച്ചു. ബിജെപി 33 സീറ്റുകളാണ് നേടിയത്.

Related posts

Leave a Comment