പ്രളയം ; മഹാരാഷ്ട്രയിൽ 251 മരണം

തുടർച്ചയായി പെയ്ത മഴ സംസ്ഥാനത്തെ  13 ജില്ലകളെയാണ് ദുരിതക്കയത്തിലാക്കിയത്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 34 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ  വിന്യസിപ്പിച്ചിട്ടുണ്ട്.നൂറോളം പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന്  എൻസിപി  നേതാവ് നവാബ് മാലിക് അറിയിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) മാനദണ്ഡപ്രകാരം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എൻ‌സി‌പി നേതാവ് പറഞ്ഞു.വെള്ളപ്പൊക്കം മൂലം വീടുകളും കൃഷിയും നശിച്ചതോടെ  മലയാളികൾ അടക്കം നിരവധി പേരുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്. രണ്ടു മൂന്ന് ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ  വീട്ടുസാധനങ്ങളടക്കം വിലപിടിച്ച രേഖകളെല്ലാം  നശിച്ചു.  ഇന്നത്തെ സാഹചര്യത്തിൽ  വീണ്ടും ജീവിതം എങ്ങിനെ കരക്കടുപ്പിക്കുമെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം.

Related posts

Leave a Comment