Connect with us
inner ad

Ernakulam

ആർഷോയെയും ​ഗോവിന്ദനെയും തള്ളി മഹാരാജാസ് പ്രിൻസിപ്പാൾ

Avatar

Published

on

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെയും തള്ളി മഹാരാജാസ് പ്രിൻസിപ്പാൾ. ആർഷോം റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. ആർഷോ റീ അഡ്മിഷൻ എടുത്തതിൻറെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിൻറെയും രേഖകളും പ്രിൻസിപ്പാൾ പുറത്തുവിട്ടു. വിവാദത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിരിക്കയാണ്.
എന്നാൽ ഇത്രയും നാണംകെട്ട കുറ്റകൃത്യം ചെയ്തിട്ടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. എസ്ഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ‘ജയിച്ചെന്ന്’ എറണാകുളം മാഹാരാജാസ് കോളേജിന്റെ മാർക്ക് ലിസ്റ്റിൽ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നു പ്രതികരിച്ചത്. ഇതു സാങ്കേതികപ്പിഴവാണെന്ന കോളെജിന്റെ വിശദീകരണം അദ്ദേഹം തള്ളി. ‘അതൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. എസ്എഫ്‌ഐയെക്കെതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു’ – മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം ആരോപിച്ചു.എന്നാൽ ​ഗോവിന്ദന്റെ മറുപടിക്കു നേർ വിപരീതമായാണ് കോളെജ് പ്രിൻസിപ്പൽ ഡോ. ജോയി വിശദീരിക്കുന്നത്.
സാങ്കേതിക പിഴവാണെന്ന വാദം നേരത്തെ ആർഷോയും തള്ളിയിരുന്നു. പിന്നിൽ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആർഷോ കൃത്യമായി ക്ലാസിൽ വരാത്തതിനാൽ റോൾ ഓട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആർഷോ റീ അഡ്മിഷൻ എടുത്തു. റി അഡ്മിഷൻ എടുത്താൽ ജൂനിയർ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആർഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാൻ ഫീസും അടച്ചിരുന്നു. എന്നാൽ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷൻ എടുത്തതിനാലാണ് അവർക്കൊപ്പം റിസർട്ട് വന്നത്. റി അഡ്മിഷൻ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക്‌ ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട്‌ കൈമാറിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ജൂനിയർ ബാച്ചിനൊപ്പം റിസർട്ട് വന്നതിൽ ആർഷോ ഗൂഢാലോചനവാദം ആവർത്തിച്ചതോടെയാൾ പ്രിൻസിപ്പാളിൻറെ വിശദീകരണം.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Ernakulam

‘എന്റെ പൊന്നെ’; സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 80 രൂപ കൂടി

Published

on

കൊച്ചി: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച്‌ 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു.ഗ്രാമിന് 10 രൂപ വർധിച്ച്‌ 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

Continue Reading

Business

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ഏപ്രിൽ 5ന് ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമന അംഗീകാരം നൽകിയത്. ബാങ്കിങ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാൻസിസ് ജൂൺ 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി എഫ് ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സി എഫ് ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി ചുമതലപ്പെടുത്തി.

Continue Reading

Featured