Connect with us
48 birthday
top banner (1)

Featured

പുതിയ പാർലമെന്റ് വളയാൻ ​ഗുസ്തിതാരങ്ങൾ, നാണം കെട്ട് സർക്കാർ

Avatar

Published

on

ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ ശ്രീകോവിൽ മോടി കൂട്ടി ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ പാർലമെന്റ് വളയാൻ രാജ്യത്തിന്റെ അഭിമാന താരങ്ങളായ ​ഗുസ്തിതാരങ്ങൾ. അവരെ കാണാൻ കൂട്ടാക്കുന്നില്ലെന്നതോ പോകട്ടെ, ഒരു ആശ്വാസ വാക്കിനു പോലും ആരുമില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് കർഷകർ ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വരുന്നുണ്ടെങ്കിലും ഡൽഹി ന​ഗരത്തിനു പുറത്ത് അവരെ പൊലീസ് തടഞ്ഞു വച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യ പാരമ്പര്യങ്ങളെ അവഹേളിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങുകളെ ലോകമെങ്ങും വിമർശിക്കുകയാണ്.
ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം വളയാൻ ​ഗുസ്തിതാരങ്ങൾ. പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ വനിതാ മഹാപഞ്ചായത്ത്‌ നടത്തുമെന്ന്‌ ഗുസ്‌തി താരങ്ങളും കർഷക സംഘടനകളും പ്രഖ്യാപിച്ചു. പ്രതിസന്ധി മറികടക്കാൻ സുരക്ഷ കടുപ്പിച്ച് ഡൽഹി പൊലീസ്. ഡൽഹി അതിർത്തികൾ ഇന്നലെ രാത്രി തന്നെ പൊലീസ്‌ അടച്ചു. തിക്രി, ഖാസിപ്പുർ, സിൻഘു അതിർത്തികളിൽ വൻ പൊലീസ്‌ സംഘത്തെ വിന്യസിച്ചു. കർശന വാഹന പരിശോധനയും ഏർപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. എന്തുവന്നാലും സമരത്തിൽനിന്ന്‌ പിന്നോട്ടില്ലന്ന്‌ വ്യക്തമാക്കിയ ഗുസ്‌തി താരങ്ങൾ പകൽ പന്ത്രണ്ടോടെ പാർലമെന്റ്‌ മന്ദിരം ലഷ്യമാക്കി മാർച്ച്‌ നടത്തുമെന്നും ആവർത്തിച്ചു. ട്രെയിനിലും ബസിലും സമരക്കാർ ഡൽഹിയിലേക്ക്‌ നീങ്ങിത്തുടങ്ങി. സമരവേദിക്കടുത്തുള്ള മെട്രോ സ്റ്റേഷനുകളും അടച്ചിടും. എന്നാൽ സൻസദ് മാർ​ഗ് അപ്പാടെ സുരക്ഷാ സേനകളുടെ വരുതിയിലാണ്. ത്രിതല സുരക്ഷയാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured