മധ്യപ്രദേശിന് രഞ്ജി കിരീടം, തോല്പിച്ചത് മുംബൈയെ

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയെ കീഴടക്കി മധ്യപ്രദേശിന് ആറ് വിക്കറ്റ് ജയവും കന്നി കിരീടവും. രണ്ടാം ഇന്നിംഗ്സിലെ 108 റൺസ് വിജയലക്ഷ്യം 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാംദിനത്തിൻറെ രണ്ടാം സെഷനിൽ മധ്യപ്രദേശ് നേടുകയായിരുന്നു. സ്കോർ: മുംബൈ-374 & 269, മധ്യപ്രദേശ്-536 & 108-4. ശുഭം ശർമ്മ ഫൈനലിലെയും സർഫറാസ് ഖാൻ ടൂർണമെൻറിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.

108 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറിൽ യാഷ് ദുബെയെ(1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല. 37 റൺസെടുത്ത സഹ ഓപ്പണർ ഹിമാൻഷു മാൻത്രി വിജയലക്ഷ്യം കുറച്ചുകൊണ്ടുവന്നു. ഹിമാൻഷു പുറത്തായതിന് തൊട്ടുപിന്നാലെ പാർഥ് സഹാനിയും മടങ്ങി(5). വേഗം വിജയിക്കാൻ ആവേശം കാട്ടി മികച്ച ഫോമിലുള്ള ശുഭം ശർമ്മ 75 പന്തിൽ 30 റൺസെടുത്ത് മടങ്ങി. എങ്കിലും രജത് പടിദാറും(37 പന്തിൽ 30), ആദിത്യ ശ്രീവാസ്തവയും(2 പന്തിൽ 1) ചേർന്ന് മധ്യപ്രദേശിന് കന്നിക്കിരീടം സമ്മാനിച്ചു.

Related posts

Leave a Comment