Connect with us
head

Kerala

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി:  മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എ്‌സ് സി/ എസ്ടി പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. വിചാരണ കോടതി നടപടി ചോദ്യം ചെയ്തു പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് താൽക്കാലിക സ്റ്റേ അനുവദിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് ഓഗസ്ത് 29 വരെയാണ് തടഞ്ഞത്. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതിക്ക് റദ്ദാക്കാൻ അധികാരമില്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെയാണ് വിചാരണക്കോടതിക്ക് റദ്ദാക്കാൻ സാധിക്കുകയെന്ന് ഹൈക്കോടതി ആരാഞ്ഞു. ജാമ്യം റദ്ദാക്കിയ വിചാണക്കോടതി നടപടിയിൽ വരുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.  കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. കക്ഷികളെ സ്വാധീനിച്ചിട്ടില്ല എന്നു വ്യക്തമാക്കി കേസിലെ രണ്ടും അഞ്ചും പ്രതികളായ മരക്കാരും രാധാകൃഷ്ണനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു. മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചെന്നു കാണിച്ചു പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചാണു വിചാരണക്കോടതി  ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിൽ വിശദമായ വാദം കേൾക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് നടപടികൾ സ്റ്റേ ചെയ്തത്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

Published

on

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ​ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.

ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ്‌ ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
head
Continue Reading

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

Kerala

പിടി സെവന്‍ അകത്തായിട്ടും ധോണിക്കാർക്ക് ഭീതി ഒഴിയുന്നില്ല; വീണ്ടുമിറങ്ങി കാട്ടാനക്കൂട്ടം

Published

on


പാലക്കാട്: പിടി സെവനെ പിടികൂടിയപ്പോൾ ധോണിക്കാർ ഒന്ന് ആശ്വസിച്ചതാണ്. എന്നാൽ നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് നാടുകാണാനെത്തിയത്. നാട്ടിലിറങ്ങി തെങ്ങും പനകളും അടക്കം നശിപ്പിച്ചാണ് ആനക്കൂട്ടം പരാക്രമം നടത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. അതെസമയം അട്ടപ്പാടിയിലും ഇടുക്കിയിലും കാട്ടാന ആക്രമണം ഉണ്ടായി. അരികൊമ്പന്റെ പരാക്രമത്തിൽ കോളനിയിലെ ഷെഡ് തകർന്നു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ എന്നയാൾ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

Continue Reading

Featured